Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ മുനിസിപ്പൽ...

ഡൽഹിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ്​ നടത്താൻ ആപ്​ സുപ്രീംകോടതിയിൽ

text_fields
bookmark_border
ഡൽഹിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ്​ നടത്താൻ ആപ്​ സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: ഡൽഹിയിൽ നേരത്തെ പ്രഖ്യാപിച്ചത്​ പോലെ മൂന്ന്​ മുനിസിപ്പൽ കോർപറേഷൻ കൗൺസിലുകളിലും തെരഞ്ഞെടുപ്പ്​ നടത്താൻ കമീഷന്​ നിർദേശം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ആം ആദ്​മി പാർട്ടി സുപ്രീം​കോടതിയെ സമീപിച്ചു. മെയ്​ 20ന്​ നിലവിലുള്ള കോർപറേഷനുകളുടെ കാലാവധി തീരുന്നതിന്​ മുമ്പ്​ കമീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ച്​ തെരഞ്ഞെടുപ്പ്​ നടത്തണമെന്നാണ്​ ആവശ്യം.

മൂന്ന്​ കോർപറേഷനുകളും കൂടി ഒന്നാക്കി തെരഞ്ഞെടുപ്പ്​ നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്​ അനുസൃതമായി തെരഞ്ഞെടുപ്പ്​ കമീഷൻ അവസാന നിമിഷം തീരുമാനം മാറ്റിയതിനെ തുടർന്നാണ്​ ആപ്​ സുപ്രീംകോടതിയിലെത്തിയത്​. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിക്കാൻ മാർച്ച്​ ഒമ്പതിന്​ വൈകീട്ട്​ അഞ്ച്​ മണിക്ക്​ സംസ്ഥാന രെതഞ്ഞെടുപ്പ്​ കമീഷൻ വാർത്താസമ്മേളനം വിളിച്ചതാണെന്ന്​ ആപ്​ ബോധിപ്പിച്ചു.

ഏപ്രിലിൽ നടത്താനായിരുന്നു കമീഷൻ നിശ്ചയിച്ചിരുന്നത്​. എന്നാൽ അര മണിക്കൂർ കഴിഞ്ഞ്​ വാർത്താകുറിപ്പ്​ പുറത്തിറക്കുകയാണ്​ കമീഷൻ ചെയ്തത്​. ഡൽഹിയിലെ മൂന്ന്​ മുനിസിപ്പൽ കോർപറേഷനുകളും ലയിപ്പിച്ച്​ ഒന്നാക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്താൻ പോകുകയാണെന്ന്​ ലഫ്​റ്റനന്‍റ്​ ഗവർണർ അറിയിച്ചിട്ടുണ്ടെന്നായിരുന്നു ആ പത്രകുറിപ്പിലുണ്ടായിരുന്നത്​.

കേന്ദ്ര സർക്കാർ അനൗദ്യോഗികമായി കൈമാറിയ ഒരു സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ്​ മാറ്റിവെക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷന്​ സാധ്യമാണോ എന്ന ഭരണഘടനാപരമായ ചോദ്യം ഇതിൽ അടങ്ങിയിട്ടുണ്ടെന്ന്​ ആപ്​ ഹരജിയിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ്​ കമീഷന്​ മേൽ സംസ്ഥാന സർക്കാറിനുള്ള സമ്മർദമാണി​ത്​ കാണിക്കുന്നതെന്നും ഹരജിയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPSupreme CourtDelhi municipal elections
News Summary - AAP moves Supreme Court over defferal of Delhi municipal elections
Next Story