ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദയെ രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാഘവ് ഛദ്ദയെ രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഡൽഹി ഓർഡിനൻസിനെ എതിർത്ത് നൽകിയ പ്രമേയത്തിൽ രാഘവ് ഛദ്ദ എം.പിമാരുടെ വ്യാജ ഒപ്പ് ചേർത്തു എന്ന് ആരോപിച്ചാണ് നപടി. അവകാശലംഘന സമിതി റിപ്പോർട്ട് വരുന്നതുവരെയാണ് സസ്പെൻഷൻ.
താൻ വ്യാജ ഒപ്പിട്ടെന്നു പറയപ്പെടുന്ന പേപ്പർ കാണിക്കണമെന്ന് രാഘവ് ഛദ്ദ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. സെലക്ട് കമ്മിറ്റിയിലേക്ക് പേര് നിർദേശിച്ചിട്ടുള്ള അംഗത്തിന്‍റെ ഒപ്പ്, രേഖാമൂലമുള്ള സമ്മതം എന്നിവ ആവശ്യമില്ലെന്ന് രാജ്യസഭ റൂൾ ബുക്കിൽ പറയുന്നുണ്ടെന്നും രാഘവ് ഛദ്ദ വ്യക്തമാക്കി.
ഡൽഹി ഓർഡിനൻസ് ബിൽ പരിശോധിക്കാൻ സെലക്ട് കമ്മിറ്റിയെ രാഘവ് ഛദ്ദ നിർദേശിച്ചിരുന്നു. അതിലേക്ക് എം.പിമാരായ സസ്മിത് പത്ര (ബിജു ജനതാദൾ), എസ്. ഫാങ്‌നോൺ കൊന്യാക് (ബി.ജെ.പി), നർഹരി അമിൻ (ബി.ജെ.പി), സുധാംശു ത്രിവേദി (ബി.ജെ.പി), എം. തമ്പിദുരൈ (എ.ഐ.എ.ഡി.എം.കെ) എന്നിവരുടെ പേരാണ് നിർദേശിച്ചിരുന്നത്. എന്നാൽ, തങ്ങളുടെ സമ്മതമില്ലാതെയാണ് പേരുകൾ സെലക്ട് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് എം.പിമാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.