നിർഭയ കേസ്: വധശിക്ഷ വൈകുന്നതിന് കാരണം എ.എ.പി സർക്കാറിന്‍റെ അനാസ്ഥ -പ്രകാശ് ജാവദേകർ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ എ.എ.പി സർക്കാറിെൻറ അശ്രദ്ധയാണ് നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കുന്നതെന്ന ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ. വധശിക്ഷ നടപ്പാക്കുന്നത് നീളുന്നതിെൻറ ഉത്തരവാദിത്വം ഡൽഹി സർക്കാറിന ാണെന്നും ജാവദേകർ വിമർശിച്ചു.
2012ലെ ഡൽഹി കൂട്ടബലാത്സംഗകേസിൽ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതിന് കാരണം ഡൽഹി സർക്കാറിെൻറ പിടിപ്പുകേടാണ് .
വധശിക്ഷക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി രണ്ടര വര്‍ഷത്തോളം കഴിഞ്ഞാണ് ഡല്‍ഹി സര്‍ക്കാര്‍ ദയാഹര്‍ജി നല്‍കാനുള്ള നോട്ടീസ് നൽകിയത്. ഇപ്പോൾ പ്രതികൾ ഒരോരുത്തരായി ദയാഹരജി നൽകുന്നു. കോടതി വിധി വന്ന് ഒരാഴ്ചയ്ക്കകം പ്രതികള്‍ക്ക് സര്‍ക്കാര്‍ ഈ നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ശിക്ഷ ഇതിനകം നടപ്പാകുമായിരുന്നുവെന്നും ജാവദേകർ പറഞ്ഞു.
ജനുവരി 22ന് നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്നാണ് വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.