Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എ.പി രാജ്യസഭ...

എ.എ.പി രാജ്യസഭ സ്ഥാനാർഥികളായി; കുമാർ ബിശ്വാസിനെ തഴഞ്ഞു

text_fields
bookmark_border
എ.എ.പി രാജ്യസഭ സ്ഥാനാർഥികളായി; കുമാർ ബിശ്വാസിനെ തഴഞ്ഞു
cancel

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ആം ആദ്​മി പ്രഖ്യാപിച്ചു. സഞ്​ജയ്​ സിങ്​, സുശീൽ ഗുപ്​ത, എൻ.ഡി ഗുപ്​ത എന്നിവർ ആം ആദ്​മിയെ പ്രതിനിധീകരിച്ച്​ രാജ്യസഭയിലെത്തും. ജനുവരി 16നാണ്​ രാജ്യസഭതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. 70ത്​ അംഗ നിയമസഭയിൽ 67 അംഗങ്ങളുടെ പിന്തുണ നിലവിൽ ആം ആദ്​മിക്കുണ്ട്​. 

​എ.എ.പിയുടെ രാഷ്​ട്രീയകാര്യ സമിതിയിൽ അംഗമായ സഞ്​ജയ്​ സിങ് പാർട്ടിയുടെ വക്​താവ്​ കൂടിയാണ്​. 2017ൽ പഞ്ചാബ്​ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചുമതല വഹിച്ചിരുന്നത്​ സഞ്​ജയ്​ സിങാണ്​. കഴിഞ്ഞ 25വർഷമായി ഡൽഹിയിലെ പഞ്ചാബി ബാഗ്​ ക്ലബ്​ ചെയർമാനാണ്​ സുശീൽകുമാർ ഗുപ്​ത. വ്യവസായി കൂടിയാണ്​ സുശീൽ. ഡൽഹിയിലെ ചാർ​േട്ടർഡ്​ അക്കൗണ്ടൻറായ എൻ.ഡി ഗുപ്​ത നിരവധി ബിസിനസ്​ പുസ്​തകങ്ങളും എഴുതിയിട്ടുണ്ട്​.

അതേ സമയം, പാർടി സ്ഥാപകാംഗമായ കുമാർ ബിശ്വാസിനെ ഇത്തവണയും പരിഗണിച്ചില്ല. ഞാൻ സത്യം പറയുന്നതു കൊണ്ടാണ്​ എന്നെ തഴഞ്ഞതെന്ന്​ ബിശ്വാസ്​ പ്രതികരിച്ചു. ഇൗ രക്​തസാക്ഷിത്വം താൻ സ്വീകരിക്കുന്നുവെന്ന്​ ​അദ്ദേഹം പറഞ്ഞു.

നേരത്തെ ആർ.ബി.​െഎ മുൻ ഗവർണർ രഘുറാം രാജൻ പാർട്ടിയുടെ സ്ഥാനാർഥിയായി രാജ്യസഭയിലെത്തുമെന്ന്​ വാർത്തകളുണ്ടായിരുന്നു. അശുതോഘോഷ്​ സ്ഥാനാർഥിയാവുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Candidatesaapmalayalam newsRajyasaba Election
News Summary - AAP Picks Sanjay Singh, ND Gupta, Sushil Gupta For Rajya Sabha-India news
Next Story