ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള വർഷം -കെജ്രിവാൾ
text_fieldsന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിച്ചുള്ള ആം ആദ്മി പാർട്ടിയുെ ട പ്രകടന പത്രിക പുറത്തിറക്കി. ന്യൂഡൽഹിയിൽ പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളാണ് പ്രകടന പത്രിക പ്രകാശനം ച െയ്തത്. ലേകർ രഹേംഗേ പൂർണ് രാജ്യ (പൂർണ സംസ്ഥാന പദവി നേടും) എന്ന തലക്കെട്ടോടു കൂടിയുള്ള പ്രകടന പത്രികയണ് പുറത്തിറക്കിയത്.
ഡൽഹിയുടെ പൂർണ സംസ്ഥാന പദവിയാണ് മുഖ്യ വിഷയമായി ഉന്നയിക്കുന്നത്. ആംആദ്മി പാർട്ടി ഡ ൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിക്കൊടുക്കും. സംസ്ഥാനത്തെ ഏഴ് സീറ്റുകൾ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിർണായക പങ്കു വഹിക്കുമെന്നും കെജ്രിവാൾ അവകാശപ്പെട്ടു.
ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വർഷമാണ് 2019 എന്ന് കെജ്രിവാൾ പറഞ്ഞു. ഇന്ത്യയുടെ ഐക്യം ഇന്ന് ഭീഷണി നേരിടുകയാണ്. അതുകൊണ്ടാണ് ഇൗ വർഷം പാർട്ടിയുടെ പ്രകടന പത്രികയെ കുറിച്ചല്ലാതെ വിഭജിക്കാൻ വരുന്നവരുടെ കൈകളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനെ കുറിച്ച് പറയുന്നത് - അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
കോൺഗ്രസ് ഡൽഹിയിൽ ഏഴു സീറ്റുകളിലും ജയിക്കുന്ന നിലയിലായിരുന്നെങ്കിൽ അവർക്ക് വേണ്ടി എല്ലാ സീറ്റും ഒഴിഞ്ഞു കൊടുക്കാൻ ആംആദ്മി പാർട്ടി തയാറായിരുന്നു. എന്നാൽ ഒരു സീറ്റിൽ പോലും വിജയിക്കാവുന്ന സ്ഥിതിയിലല്ല കോൺഗ്രസ്. ആശയക്കുഴപ്പത്തിലായ മുസ്ലികളുടെയും ഹിന്ദുക്കളുടെയും ഒരു വോട്ടുപോലും കോൺഗ്രസിന് ലഭിക്കില്ല - കെജ്രിവാൾ വിമർശിച്ചു.
അധികാരത്തിൽ തിരികെ വരാൻ മോദിെയ ഡൽഹി നിവാസികൾ അനുവദിക്കരുതെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. മോദി-ഷാ വീണ്ടും അധികാരത്തിെലത്തിയാൽ അതിന് രാഹുൽ ഗാന്ധി മാത്രമായിരിക്കും ഉത്തരവാദിയെന്നും കെജ്രിവാൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.