ബംഗളൂരുവിലെ നാളെത്തെ പ്രതിപക്ഷ യോഗത്തിൽ ആം ആദ്മി പങ്കെടുക്കും
text_fieldsന്യൂഡൽഹി: തിങ്കാളാഴ്ച ബംഗളൂരുവിൽ നടക്കുന്ന വിശാല പ്രതിപക്ഷ യോഗത്തിൽ ആം ആദ്മി പാർട്ടി (എ.എ.പി) പങ്കെടുക്കും. ഡൽഹിയിലെ ബ്യൂറോക്രസിയുടെ നിയന്ത്രണം തിരിച്ചുപിടിച്ച വിവാദമായ കേന്ദ്ര ഉത്തരവിനെതിരെ ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി മണിക്കൂറുകൾക്കകമാണ് എ.എ.പി തീരുമാനം അറിയച്ചത്. ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നാണ് അന്തിമ തീരുമാനം അറിയിച്ചത്.
തൃണമൂൽ കോൺഗ്രസ് മുതൽ ആർ.ജെ.ഡി, ജെഡിയു, എൻ.സി.പി, സമാജ്‌വാദി പാർട്ടി, ഉദ്ധവ് താക്കറെയുടെ ശിവസേന എന്നിവരെല്ലാം ഈ ദേശവിരുദ്ധ ഓർഡിനൻസിനെതിരെ ശബ്ദമുയർത്തിയിട്ടുണ്ട്. അതിനെ പരാജയപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുമെന്നും ആംആദ്മി നേതാവും എം.പിയുമായ രാഘവ് ചദ്ദ പറഞ്ഞു.
2024 ലെ പാർലമന്റെ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ ഐക്യത്തിനുള്ള പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗമാണ് ബംഗളൂരുവിൽ നടക്കാനിരിക്കുന്നത്. യോഗത്തിൽ 24 പാർട്ടികൾ പങ്കെടുത്തേക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) അടക്കം എട്ട് പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പുതിയതായി പങ്കെടുക്കും.
കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും യോഗത്തിൽ പങ്കെടുക്കും. ജൂൺ 23ന് 15ലധികം പ്രതിപക്ഷ പാർട്ടികളുടെ കേന്ദ്ര നേതാക്കൾ പങ്കെടുത്ത ബിഹാറിലെ പാറ്റ്നയിൽ നടന്ന യോഗം വൻ വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.