കെജ്രിവാളിനെതിരായ ആരോപണം; കപിൽ മിശ്ര ആപ്പിൽ നിന്നും പുറത്ത്
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കപിൽ മിശ്രയെ ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. എ.എ.പി രാഷ്ട്രീയ കാര്യസമിതി യോഗം ചേർന്നാണ് മുൻമന്ത്രിയെ പുറത്താക്കിയത്.
കപില്‍ മിശ്ര നല്‍കിയ പരാതി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് ഇന്ന് കൈമാറിയിരുന്നു. കപില്‍ മിശ്രയുടെ പരാതിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ അഴിമതി വിരുദ്ധ വിഭാഗത്തോട് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തുടർന്ന് ആന്‍റി കറപ്ഷന്‍ ഒാഫിസില്‍ നേരിട്ടെത്തി കപില്‍ മിശ്ര മൊഴി നല്‍കുകയും ചെയ്തു. എന്തുവന്നാലും പാര്‍ട്ടിവിടില്ലെന്നും ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ലെന്നും കപില്‍ മിശ്ര ആവർത്തിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. മന്ത്രിമാരുടെ ടെണ്ടറുകളടക്കം എല്ലാം പുറത്തുവിടുമെന്നും ആര് പാർട്ടിവിടണം ആര് തുടരണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും മിശ്ര വ്യക്തമാക്കുകയും ചെയ്തിരുന്നു.
കെജ്രിവാൾ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിൻ കെജ്രിവാളിന് പണം നൽകുന്നത് കണ്ടു എന്നാണ് കപിൽ മിശ്ര പറയുന്നത്. തെൻറ മന്ത്രിസ്ഥാനം നഷ്ടമായതിന് കാരണം ഇതാണെന്നും അദ്ദേഹം ആേരാപിക്കുന്നു. എന്തിനാണ് ഇൗ പണം വാങ്ങിയതെന്ന തെൻറ ചോദ്യത്തിന് കെജ്രിവാൾ മറുപടി നൽകിയില്ലെന്നും രാഷ്ട്രീയത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്നും ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാമെന്നും കെജ്രിവാൾ അറിയിച്ചുെവന്നും കപിൽ മിശ്ര വ്യക്തമാക്കിയിരുന്നു. കെജ്രിവാൾ ബന്ധുവിെൻറ 50 കോടി രൂപയുടെ ഭൂമിയിടപാട് നടത്തികൊടുത്തെന്ന് ജെയിൻ പറഞ്ഞതായും മിശ്ര ആരോപിച്ചു. മോശം പ്രകടനത്തെ തുടർന്നാണ് ജലവിഭവ, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന കപിൽ മിശ്രയെ മുഖ്യമന്ത്രി കെജ്രിവാൾ തൽസ്ഥാനത്തുനിന്ന് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.