യു.ഡി.എഫിന് പിന്തുണ: സി.ആർ നീലകണ്ഠനെ പുറത്താക്കി
text_fieldsന്യൂഡൽഹി: കേരളത്തിൽ ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സംഭവത്തിൽ ആം ആദ്മി ദേശിയ നേ ത്യത്വം സംസ്ഥാന കൺവീനർ സി.ആർ.നീലകണ്ഠനെതിരെ നടപടി. പാർട്ടി പദവികളിൽ നിന്നും നീലകണ്ഠനെ നീക്കി. പൊതുതിരഞ്ഞ െടുപ്പിൽ എ.എ.പി പിന്തുണ എൽ.ഡി.എഫിനാണെന്ന് ദേശീയ നേതൃത്വം പറഞ്ഞു. ജില്ലാ ഘടകങ്ങളുടെ അഭിപ്രായം കൂടി സ്വീകരിച്ച ശേ ഷമാണ് നടപടി.
സംസ്ഥാന ഘടകത്തോട് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ വിശദീകരണ ം തേടിയിരുന്നു. സംസ്ഥാന ഘടകം എടുത്ത തീരുമാനത്തിന് രാഷ്ട്രീയകാര്യ സമിതിയുടെ അംഗീകാരം വാങ്ങാത്തതിനെ തുടർന്നാണ് വിശദീകരണം തേടിയത്.
11 സീറ്റുകളിൽ ആപ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതായി കഴിഞ്ഞദിവസം സി.ആർ. നീലകണ്ഠൻ വ്യക്തമാക്കിയിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, േകാഴിക്കോട്, പൊന്നാനി, ആലത്തൂർ, പാലക്കാട്, തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളിലാണ് ആപ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്.
ആശയക്കുഴപ്പമുണ്ടാക്കിയത് കേന്ദ്രനേതൃത്വം –സി.ആർ. നീലകണ്ഠൻ
കൊച്ചി: ലോക്സഭ െതരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കിയത് ആം ആദ്മി പാർട്ടി കേന്ദ്രനേതൃത്വമെന്ന് സി.ആര്. നീലകണ്ഠന്. തന്നെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ നടപടി അംഗീകരിക്കുെന്നന്നും അദ്ദേഹം പറഞ്ഞു.
െതരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആരാഞ്ഞപ്പോൾ എൽ.ഡി.എഫിനെയോ യു.ഡി.എഫിനെയോ പിന്തുണക്കേണ്ടതില്ലെന്നും എൻ.ഡി.എയെ തോല്പിക്കാന് പറ്റുന്ന സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇതനുസരിച്ച് ഓരോ മണ്ഡലത്തിലും എൻ.ഡി.എ സ്ഥാനാര്‍ഥിയെ തോല്പിക്കാന് കഴിയുന്നവരെ പിന്തണക്കുകയാണ് ചെയ്തത് -നീലകണ്ഠന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.