പൂജ്യം സീറ്റുകൾ നേടിയ ഉത്തർപ്രദേശിൽ "വിജയ" റാലികൾ നടത്താനൊരുങ്ങി ആപ്
text_fieldsലഖ്‌നോ: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഉത്തർപ്രദേശിലും ആഘോഷിക്കാൻ ആം ആദ്മി പാർട്ടി. മാർച്ച് 12ന് ഉത്തർപ്രദേശിൽ ഉടനീളം വിജയഘോഷയാത്രകൾ നടത്തുമെന്ന് പാർട്ടി രാജ്യസഭാ എം. പി സഞ്ജയ് സിംഗ് പറഞ്ഞു.
പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വിജയം കാണിക്കുന്നത് ജനങ്ങൾ പാർട്ടിയെ ദേശീയ ബദലായി അംഗീകരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയം വൃത്തിയാക്കാൻ ആപിന്റെ ചിഹ്നമായ ചൂൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും തുല്യാവകാശം ഉറപ്പാക്കാൻ ഉത്തർപ്രദേശിൽ ഗ്രാമതലം വരെ ശക്തമായ ഒരു സംവിധാനം എ.എ.പി രൂപീകരിക്കും. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും സിംഗ് പറഞ്ഞു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം അവലോകനം ചെയ്യുന്നതിനായി മാർച്ച് 23, 24 തീയതികളിൽ ലഖ്‌നോവിൽ എ.എ.പി ജില്ലാ, സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാർട്ടി സംഘടനാ വിപുലീകരണവും യോഗത്തിൽ ചർച്ചയാകും.
ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിലും എ.എ.പി മത്സരിച്ചെങ്കിലും ഒന്നിലും വിജയിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.