ആപ്പിന്‍െറ സംഭാവന കണക്ക് ശരിയല്ലെന്ന് ആദായ നികുതി വകുപ്പ്
text_fieldsന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിശകുകള്‍ കണ്ടത്തെിയതായി തെരഞ്ഞെടുപ്പ് കമീഷനോട് ആദായ നികുതി വകുപ്പ്. സംഭാവനയിനത്തിലുള്ള 27 കോടിയോളം രൂപയുടെ കാര്യത്തില്‍ പിശകുകളും വൈരുധ്യവുമുണ്ടെന്ന് കമീഷനു മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐ.ടി അധികൃതര്‍ ചൂണ്ടിക്കാട്ടി. 2013-14, 2014-15 വര്‍ഷങ്ങളില്‍ പാര്‍ട്ടിക്ക് ലഭിച്ച സംഭാവന വിവിധ ദാതാക്കളില്‍നിന്ന് സ്വീകരിച്ച യഥാര്‍ഥ ഫണ്ടുമായി പൊരുത്തപ്പെടുന്നില്ളെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരുമായി ആലോചിച്ച് തയാറാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ഐ.ടി വകുപ്പിന് നല്‍കണമെന്നാണ് ചട്ടം. വിവരം തെറ്റായി സമര്‍പ്പിക്കുന്നത് 1962ലെ ആദായ നികുതി നിയമം അനുസരിച്ച് നിയമലംഘനമാണെന്ന് ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപ്രകാരം ആപ്പിന്‍െറ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടി കൈക്കൊള്ളാനാവുമെന്നും എന്നാല്‍, അത്തരമൊരു തീരുമാനം എടുക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷനില്‍ മാത്രം നിക്ഷിപ്തമാണെന്നും അവര്‍ പറയുന്നു.
എന്നാല്‍, അടുത്ത ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലും പഞ്ചാബിലും കനത്ത തിരിച്ചടി ഭയക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൃത്തികെട്ട കളികളാണിതെന്നായിരുന്നു ആപ് ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്‍െറ പ്രതികരണം. മോദി ലജ്ജയില്ലാത്ത ഏകാധിപതിയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.