Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2023 11:58 AM GMT Updated On
date_range 22 Feb 2023 11:58 AM GMTആപ്പിന്റെ അലി മുഹമ്മദ് ഇഖ്ബാൽ ഡൽഹിയുടെ പുതിയ ഡെപ്യൂട്ടി മേയർ
text_fieldsbookmark_border
ആം ആദ്മി പാർട്ടി നേതാവ് അലി മുഹമ്മദ് ഇഖ്ബാൽ ഡൽഹിയുടെ പുതിയ ഡെപ്യൂട്ടി മേയർ. ബി.ജെ.പി സ്ഥാനാർത്ഥി കമൽ ബാഗ്രിയെ പരാജയപ്പെടുത്തിയാണ് ഇഖ്ബാൽ ഡെപ്യൂട്ടി മേയറായത്. കമൽ ബാഗ്രി 110 വോട്ട് നേടിയപ്പോൾ അലി ഇഖ്ബാൽ 147 വോട്ടുകൾ സ്വന്തമാക്കി. 265 പേർ വോട്ട് ചെയ്തതിൽ രണ്ട് വോട്ടുകൾ അസാധുവായി.
"ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടിയുടെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ. ബി.ജെ.പിയും കേന്ദ്ര സർക്കാരും ലെഫ്റ്റനന്റ് ഗവർണറും എല്ലാം ഭരണഘടനക്ക് വിരുദ്ധമായി അത് തടയാൻ ശ്രമിച്ചു, പക്ഷേ ഡൽഹിയിലെ ജനങ്ങൾ അത് ചെയ്തു’’ - മന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story