ആശിഷ് ഖേതൻ ആപ്പ് പദവി രാജിവെച്ചു
text_fieldsന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡയലോഗ് ആൻറ് ഡെവലപ്മെൻറ് കമീഷൻ വൈസ് ചെയർമാനുമായ ആശിഷ് ഖേതൻ സ്ഥാനം രാജിവെച്ചു. അഭിഭാഷകനായി സേവനമനുഷ്ഠിക്കുന്നതിനായാണ് സ്ഥാനം രാജിവെച്ചതെന്നാണ് ആശിഷ് ഖേതെൻറ വിശദീകരണം.
മാധ്യമപ്രവർത്തനത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ ഖേതൻ അരവിന്ദ് കെജ്രിവാളിെൻറ വിശ്വസ്തനായിരുന്നു. മൂന്നു വർഷം മുമ്പാണ് എ.എ.പി സർക്കാറിെൻറ ഉപദേശക സമിതിയിലെ ഡി.ഡി.സി വൈസ് ചെയർമാനായി അദ്ദേഹത്തെ നിയമിച്ചത്.
ൈവസ് ചെയർമാൻ സ്ഥാനത്തു നിന്ന് ഞാൻ രാജിവെച്ചു. ഏപ്രിൽ 16 മുതൽ രാജി പ്രബാല്യത്തിലുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി പാർട്ടിയുടെ പൊതു നയം രൂപീകരിക്കാനും ഭരണ നിർവഹണത്തെ പരിഷ്കരിക്കാനും സാധിച്ചു. ഇൗ അവസരം നൽകിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് നന്ദി രേഖപ്പെടുത്തുന്നു - ആശിഷ് ഖേതൻ ട്വീറ്റ് ചെയ്തു.
താൻ നിയമസേവനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഡൽഹി ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തതിനാൽ സ്ഥാനം രാജിവെക്കേണ്ടി വന്നു. ബാർ കൗൺസിൽ നിയമ പ്രകാരം അഭിഭാഷകർ മറ്റ് സർക്കാർ- സർക്കാറിതര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്കുണ്ട് എന്നും ഖേതൻ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.