Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: 'കാണാതായ'എ.എ.പി സ്ഥാനാർഥി നാമനിർദേശപത്രിക പിൻവലിച്ചു

text_fields
bookmark_border
AAPs ‘missing’ Gujarat candidate withdraws nomination from Surat East seat
cancel

ഗാന്ധിനഗർ: ഗുജറാത്തിൽ എ.എ.പി സ്ഥാനാർഥി നാമനിർദേശ പത്രിക പിൻവലിച്ചു. സൂറത്തിൽ നിന്നുള്ള സ്ഥാനാർഥി കഞ്ചൻ ജരിവാലയാണ് നാമനിർദേശ പത്രിക പിൻവലിച്ചത്. എന്നാൽ ബി.ജെ.പി ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിക്കുകയായിരുന്നെന്ന് എ.എ.പി ആരോപിച്ചു. നാമനിർദേശപത്രിക പിൻവലിക്കാൻ തെരഞ്ഞെടുപ്പ് ഓഫീസിലെത്തുന്ന ജരിവാലയുടെ വിഡിയോയും എ.എ.പി പങ്കുവെച്ചിട്ടുണ്ട്.

ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി എ.എ.പി വക്താവ് രാഘവ് ഛദ്ദ രംഗത്തെത്തി. പൊലീസും ബി.ജെ.പിയുടെ ഗുണ്ടകളും ചേർന്ന് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കഞ്ചൻ ജരിവാലയെ ആർ.ഒ ഓഫീസിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്നത് കാണുക എന്ന കുറിപ്പോടെ വിഡിയോയും ഛദ്ദ പങ്കുവെച്ചിട്ടുണ്ട്. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് തമാശയായി മാറിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എ.എ.പി സ്ഥാനാർഥി കഞ്ചൻ ജരിവാലയെയും കുടുംബത്തെയും കഴിഞ്ഞ ദിവസം മുതൽ കാണാതായതായും ബി.ജെ.പി തട്ടികൊണ്ടുപോയതാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബുധനാഴ്ച പറഞ്ഞിരുന്നു. നാമനിർദേശ പത്രിക പിൻവലിക്കാൻ ബി.ജെ.പി സമ്മർദ്ദം ചെലുത്തിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapGujarat Poll
News Summary - AAP's ‘missing’ Gujarat candidate withdraws nomination from Surat East seat
Next Story