‘ആരോഗ്യസേതു’ സ്ഥിരമാക്കില്ല, വിവരങ്ങൾ ചോർന്നിട്ടില്ല -േകന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: ആരോഗ്യസേതു ആപ് സുരക്ഷിതമാണെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ്. ആപിൽനിന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും സ്വകാര്യതയിലേക്ക് കടന്നുകയറുന്നില്ലെന്നും ആരോഗ്യസേതു ആപ് സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളെ തിരിച്ചറിയാൻ കഴിയാത്തവിധമാണ് സംവിധാനം. കോവിഡ് പ്രതിസന്ധി നേരിടാൻ മത്രമാണ് ആപ് നിർബന്ധമാക്കിയത്. ആപ് സ്ഥിരമാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആപിലെ വിവരങ്ങൾ ചോരുമെന്ന കാര്യത്തിൽ ആശങ്കെപ്പടേണ്ടതില്ല. വിവിധ രാജ്യങ്ങൾ ഇത്തരത്തിൽ കോവിഡ് 19മായി ബന്ധപ്പെട്ട് ആപ്ലിക്കേഷനുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് രോഗികളെ നിരീക്ഷിക്കാൻ പുറത്തിറക്കിയ ആരോഗ്യസേതു ആപിൽ സുരക്ഷ വീഴ്ചയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു രാജ്യങ്ങളിലെ കോൺടാക്ട് ട്രേസിങ് ആപുകൾ അപേക്ഷിച്ച് ഇതിന് നിലവാരം കുറവാണെന്നും പറയപ്പെടുന്നു.
രാജ്യത്തെ എല്ലാ സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. ഫോണുകളിൽ മേയ് നാലുമുതൽ ആരോഗ്യസേതു ആപ്പ് ഉണ്ടായിരിക്കണെമന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം. ഏതെങ്കിലും ജീവനക്കാരുടെ ഫോണിൽ ആപ് ഇല്ലെന്ന് കണ്ടെത്തിയാൽ അതിെൻറ ഉത്തരവാദിത്തം കമ്പനി മേധാവിക്കായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തേ, ഭക്ഷണം ഡെലിവറി ചെയ്യുന്നവർക്കും വിവിധ സേവനങ്ങൾ നൽകുന്നവർക്കും മാത്രമായിരുന്നു ആരോഗ്യ സേതു നിർബന്ധമാക്കിയിരുന്നത്.
ആരോഗ്യ സേതു ആപിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ആരോഗ്യ സേതു വിവരങ്ങളുടെ സുരക്ഷ, സ്വകാര്യത എന്നിവയിൽ ആശങ്ക ഉയർത്തുന്നു. സ്വകാര്യ ഏജൻസിക്കാണ് ആരോഗ്യ സേതു ആപിെൻറ നടത്തിപ്പു ചുമതല. പൗരന്മാരുടെ അനുമതിയില്ലാതെ വിവരശേഖരണം നടത്തുന്ന രീതി ഭയാനകമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.