നോയിഡയിൽ ആരോഗ്യസേതു നിർബന്ധം; ആപില്ലെങ്കിൽ ആറുമാസം തടവും 1000 രൂപ പിഴയും
text_fieldsനോയിഡ: നോയിഡയിൽ സ്മാർട്ട് ഫോണുകളിൽ ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്യാത്താവർക്ക് തടവും പിഴയും. ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ 1000 രൂപ പിഴ ഈടാക്കാമെന്നും ആറുമാസം വരെ തടവുശിക്ഷ നൽകാവുന്ന കുറ്റമാണെന്നും പൊലീസ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാതെ പുറത്തിറങ്ങിയാൽ ലോക്ഡൗൺ ലംഘനമായി കണക്കാക്കി ശിക്ഷ നൽകുമെന്ന് നോയിഡ പൊലീസ് എ.സി.പി അഖിലേഷ് സിങ് പറഞ്ഞു. കോവിഡ് രോഗികെള നിരീക്ഷിക്കാനാണ് കേന്ദ്രസർക്കാർ ആരോഗ്യ സേതു ആപ് പുറത്തിറക്കിയത്. ഏകദേശം എട്ടുകോടി ജനങ്ങൾ ആപ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞു.
അതേസമയം ആരോഗ്യസേതു സുരക്ഷിതമല്ലെന്നും വിവരങ്ങൾ ചോർത്തുമെന്നും ചൂണ്ടിക്കാട്ടി നിരവധി വിദഗ്ധർ രംഗത്തെത്തിയിരുന്നു. എന്നാൽ ആപിൽനിന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും സുരക്ഷ വീഴചയില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.