ആരുഷി വധം: മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് ഹൈകോടതി
text_fieldsഅലഹബാദ്: കോളിളക്കം സൃഷ്ടിച്ച ആരുഷി തൽവാർ, ഹേം രാജ് ഇരട്ടക്കൊലക്കേസിൽ ആരുഷിയുടെ മാതാപിതാക്കളെ കോടതി വെറുതെവിട്ടു. രാേജഷ് തൽവാർ, നൂപുർ തൽവാർ എന്നിവരെയാണ് അലഹബാദ് ഹൈകോടതി സംശയത്തിെൻറ ആനുകൂല്യം നൽകി വിട്ടയച്ചത്. ഇവർക്കെതിരായ സാഹചര്യത്തെളിവുകളോ കൊലപാതകത്തെതുടർന്നുണ്ടായ സംഭവപരമ്പരകളോ കുറ്റം സംശയാതീതമായി തെളിയിക്കാൻ പര്യാപ്തമല്ലെന്ന് ഡിവിഷൻ ബെഞ്ച് ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവർ വിധിപ്രസ്താവത്തിൽ പറഞ്ഞു. കൊലപാതകം നടക്കുേമ്പാൾ തൽവാർദമ്പതികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെെട്ടന്നും കോടതി ചൂണ്ടിക്കാട്ടി.
2013 നവംബറിലാണ് 14കാരിയായ മകൾ ആരുഷിയെയും വേലക്കാരൻ ഹേം രാജിനെയും കൊലപ്പെടുത്തിയ കേസിൽ ദന്തഡോക്ടർമാരായ രാജേഷിനെയും നൂപുറിനെയും ഉത്തർപ്രദേശ് ഗാസിയബാദിലെ പ്രത്യേക സി.ബി.െഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇത് ചോദ്യംചെയ്ത് ഇവർ അലഹബാദ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഒരുമാസം മുമ്പ് വാദംകേൾക്കൽ പൂർത്തിയായ കേസിൽ വിധിപറയൽ ഒക്ടോബറിലേക്ക് നീട്ടുകയായിരുന്നു. ഗാസിയബാദിലെ ഗസന ജയിലിലാണ് തൽവാർ ദമ്പതികൾ ഇപ്പോൾ കഴിയുന്നത്. ൈഹകോടതിവിധിയെതുടർന്ന് അവർ ഇന്ന് മോചിതരാകും.
2008 മേയിലാണ് ആരുഷി തൽവാറിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നോയിഡ ജൽവായു വിഹാറിലെ വീട്ടിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവത്തെതുടർന്ന് കാണാതായ വീട്ടുവേലക്കാരൻ ഹേം രാജിനെ ആദ്യം സംശയിച്ചെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോൾ 45കാരനായ ഇയാളെ അതേ വീടിെൻറ ടെറസിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹേം രാജും ആരുഷിയും തമ്മിലെ അരുതാത്ത ബന്ധം കണ്ട പിതാവ് ദുരഭിമാനത്തിെൻറ പേരിൽ ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് ആദ്യം ആരോപണമുയർന്നത്. വിധിയറിഞ്ഞ തൽവാർ ദമ്പതികൾ സന്തോഷക്കണ്ണീർ പൊഴിച്ചെന്ന് ഗാസിയബാദ് ദസന ജയിലർ ദധിറാം മൗര്യ വാർത്തലേഖകരോട് പറഞ്ഞു. ഹൈകോടതിവിധി ഏെറ ആശ്വാസം നൽകുന്നതാണെന്ന് ദമ്പതിമാരുടെ അഭിഭാഷക റെബേക്ക ജോൺ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.