സുമനസ്സുകളുടെ ദയ; അതിശയകരം അബാെൻറ വരവ്
text_fieldsന്യൂഡൽഹി: അതിശയവും അമ്പരപ്പും ആഹ്ലാദവും നിറഞ്ഞ അന്തരീക്ഷമായിരുന്നു അവിടെ. സ്കൂൾ വിട്ട് ഒരു കുട്ടി വീട്ടിലേക്ക് വരുേമ്പാൾ മറ്റെവിടെയും ഇങ്ങനെയൊരു കാത്തിരിപ്പുണ്ടാകില്ല. അബാെൻറ വരവ് അതിനാലാണ് വ്യത്യസ്തമാകുന്നത്. ആഗ്ര താജ്ഗഞ്ചിലെ എം.എസ് ക്രിയേറ്റിവ് സ്കൂളിെൻറ യൂനിഫോമണിഞ്ഞ് െഎഡൻറിറ്റി കാർഡും കഴുത്തിലിട്ട് വാതിൽ തള്ളിത്തുറന്ന് അവൻ അകത്തുകയറിയപ്പോൾ അവെൻറ ചുറ്റുമുള്ള ലോകമാകെ മാറി. അതിനൊരു കാരണമുണ്ട്.
അബാൻ, വെറുമൊരു കുട്ടിയല്ല. സ്വന്തം പിതാവ് ദയാവധം വേണമെന്ന് അപേക്ഷിച്ചവരിൽ ഒരുവനാണ്. ജനിതകവൈകല്യം ബാധിച്ച് ആറു മക്കളും കിടപ്പിലായിപ്പോയ ദയനീയതയിൽ നിന്നായിരുന്നു പിതാവ് നസീർ അഹ്മദിെൻറ അപേക്ഷ. സ്കൂൾ വേഷത്തിൽ അവനെ കണ്ടപ്പോൾ നസീർ അഹ്മദിെൻറയും ഭാര്യ തബസുമിെൻറയും ഇനിയും കട്ടിലിൽ നിന്നെഴുന്നേൽക്കാൻ കഴിയാത്ത മറ്റ് നാല് ഉടപ്പിറപ്പുകളുടെയും മുഖത്ത് അതിരില്ലാത്ത ആനന്ദം കളിയാടി.
വ്യക്തമായി സംസാരിക്കാൻ കഴിയാത്ത 19കാരൻ സുലൈം കിടന്നകിടപ്പിൽ ശബ്ദം വെച്ചു. അപ്പോൾ അനുജൻ ശുെഎബ് അനുജത്തി ത്വയ്യിബക്കരികിലിരുന്ന് ‘‘ജോണി ജോണി എസ് പപ്പാ’’ എന്ന് സന്തോഷത്തോടെ നീട്ടിപ്പാടുകയായിരുന്നു. അബാനൊപ്പം സ്കൂളിൽ പോയിത്തുടങ്ങിയ ശുെഎബിന് െപെട്ടന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിൽ പനി പിടിച്ചത് കാരണം രണ്ടാഴ്ചയായി സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. തനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ലെങ്കിലും എഴുന്നേറ്റ് സ്കൂളിൽ പോകാൻ തുടങ്ങിയ അനുജൻ ഇന്നും പുതിയ പാട്ട് പഠിച്ചുവന്നിട്ടുണ്ടാകുമെന്നും അത് തന്നെ പഠിപ്പിക്കുമെന്നുമുള്ള 17 വയസ്സുള്ള ശുെഎബിെൻറ ആവേശം കണ്ടുനിന്നവരുടെ കണ്ണിനെ ഇൗറനാക്കി. വർഷങ്ങളായി കൂടെയുണ്ടായിരുന്നവരിൽ രണ്ടുപേർക്ക് എഴുന്നേറ്റ് നടക്കാറായപ്പോൾ ബാക്കിയുള്ള ആ നാലു പേരും അത്രയുംതന്നെ പ്രതീക്ഷയിലാണെന്ന് മാതാവ് തബസ്സും സാക്ഷ്യപ്പെടുത്തുന്നു.
ആഗ്ര നായ്കീ മണ്ഡിയിലെ ഒറ്റമുറി വീടാണ് നസീർ അഹ്മദിെൻറയും കുട്ടികളുടെയും ലോകം. ഇപ്പോൾ അസുഖം ഭേദപ്പെട്ട് സ്കൂളിൽ പോയിത്തുടങ്ങിയ ശുെഎബിനും അബാനും ന്യൂഡൽഹി ഒാഖ്ലയിലെ അൽശിഫ ആശുപത്രിയിലെ കിടക്കകളിൽ നിസ്സഹായതയോടെ കിടന്നുരുണ്ട കാലമുണ്ട്. പുതിയ സന്തോഷവിവരം കുടുംബത്തിെൻറ മൊത്തം ചികിത്സയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ തന്നെയാണ് അറിയിച്ചത്.
അൽശിഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെയും എയിംസിലെയുമെല്ലാം ചികിത്സയാണ് ഇപ്പോൾ രണ്ടുപേരിൽ ഫലം കണ്ടിരിക്കുന്നത്. സഹായത്തിനായി സജീവമായി മുന്നിട്ടിറങ്ങിയതാകെട്ട മലയാളിയായ യുവ ശാസ്ത്രജ്ഞൻ ശംസുദ്ദീനായിരുന്നു. ഭാരിച്ച പരിശോധന ചെലവ് മാത്രമല്ല, കുട്ടികളെ വേണ്ടപ്പോെഴല്ലാം ആഗ്രയിൽനിന്ന് ഡൽഹിയിലെത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾകൂടി ഏറ്റെടുത്താണ് ഫൗണ്ടേഷൻ ചികിത്സ സാധ്യമാക്കിയതെന്നും ശംസുദ്ദീൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.