അബ്ബാസ് സിദ്ദീഖിയുടെ പാർട്ടി സ്ഥാനാർഥികളിൽ 10 ആദിവാസികളും
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇവരിൽ 10 പേർ ആദിവാസികളാണ്.11 സ്ഥാനാർഥികൾ മുസ്ലിംകളും.
ഐ.എസ്.എഫ് വർഗീയ പാർട്ടിയാണെന്ന് ബി.ജെ.പിയും തൃണമൂലും ആരോപിച്ചിരുന്നു. ഈ ആരോപണത്തെ പൊളിക്കുന്നതാണ് പാർട്ടിയുടെ നീക്കം. ഇടത്-കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുന്ന അബ്ബാസ് സിദ്ദീഖിയുടെ പാർട്ടിക്ക് 30 സീറ്റുകളാണ് മുന്നണി അനുവദിച്ചത്.
ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ ശബ്ദമായിരിക്കും പാർട്ടിയെന്ന് ഐ.എസ്.എഫ് പ്രസിഡൻറ് സിമുൽ സോറൻ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.