റമദാനിലെ അവസാന വെള്ളിയാഴ്ച സഭയിൽ സമയമാറ്റം; അബ്ദുൽ വഹാബും ഹാരിസ് ബീരാനും പ്രതിഷേധമറിയിച്ചു
text_fieldsന്യൂഡൽഹി: റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയുടെ സവിശേഷത മാനിക്കാതെ പതിവ് ഷെഡ്യൂൾ തെറ്റിച്ച് പെട്ടെന്ന് സഭാനടപടികൾ ക്രമീകരിച്ചതിൽ മുസ്‌ലിം ലീഗ് രാജ്യസഭാംഗങ്ങളായ പി.വി. അബ്ദുൽ വഹാബും അഡ്വ. ഹാരിസ് ബീരാനും പ്രതിഷേധമറിയിച്ചു. ഉപരാഷ്ട്രപതി കൂടിയായ സഭാ ചെയർമാൻ ജഗദീപ് ദൻകറിനാണ് എം.പിമാർ രേഖാമൂലം പ്രതിഷേധം അറിയിച്ചത്.
സാധാരണ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒന്നു മുതൽ രണ്ടുവരെയാണ് ഭക്ഷണത്തിന് ഇടവേള അനുവദിക്കുന്നത്. വെള്ളിയാഴ്ചകളിൽ രണ്ടര വരെയും. എന്നാൽ, ഇന്ന് അവസാനത്തെ വെള്ളിയാഴ്ചയാണെന്ന് പോലും മാനിക്കാതെ ലഞ്ച് ബ്രെക്ക് ഒഴിവാക്കിയാണ് ഒന്നരക്ക് ബില്ല് ചർച്ചക്ക് വന്നത്. അതുകൊണ്ടുതന്നെ പള്ളിയിലേക്ക് പോകുന്ന അംഗങ്ങൾക്ക് ചർച്ചയുടെ ആദ്യാവസാനം പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻവേണ്ട നടപടികൾ സ്വീകരിക്കണമെന്നും എം.പിമാർ അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.