Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രണബ്​ മുഖർജിയുടെ...

പ്രണബ്​ മുഖർജിയുടെ മകൻ​ അഭിജിത്​ മുഖർജി വീണ്ടും കോൺഗ്രസിൽ

text_fields
bookmark_border
Abhijit Mukherjee
cancel

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പ്രണബ്​ മുഖർജിയുടെ മകനും മുൻ എം.പിയുമായ​ അഭിജിത്​ മുഖർജി കോൺഗ്രസിൽ മടങ്ങിയെത്തി. പശ്ചിമ ബംഗാൾ പി.സി.സി അധ്യക്ഷൻ ശുവങ്കർ സർക്കാറിന്‍റെ സാന്നിധ്യത്തിലാണ് അഭിജിത് മുഖർജിയുടെ കോൺഗ്രസ് പുനപ്രവേശനം.

മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി ആവശ്യപ്പെട്ട പ്രകാരമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നതെന്നും തനിക്ക് തെറ്റ് മനസിലായെന്നും അഭിജിത് മുഖർജി പറഞ്ഞു. തൃണമൂലിൽ ചേർന്ന് ചെയ്ത കാര്യങ്ങൾ തിരുത്താനാണ് താൻ കോൺഗ്രസിലേക്ക് മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021ലാണ് അഭിജിത്​ മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. എന്നാൽ, സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല.

മുൻ രാഷ്​ട്രപതിയും കോൺഗ്രസിന്‍റെ സമുന്നത നേതാവുമായിരുന്ന പ്രണബ്​ മുഖർജിയുടെ തട്ടകമായ ജംഗിപൂർ മണ്ഡലത്തിൽ നിന്നും അഭിജിത്​ രണ്ടു തവണ കോൺഗ്രസ്​ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, നൽഹട്ടിയിൽ നിന്നും എം.എൽ.എയായും തെരഞ്ഞെടുക്കപ്പെട്ടു.

2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഭിജിത്തിനെ സ്ഥാനാർഥിയാക്കാൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് ഉന്നത നേതാക്കൾ പറയുന്നത്.

അതേസമയം, ബി.ജെ.പിയുടെ വർഗീയ അജണ്ടയെ തുരത്താൻ മമത ബാനർജി സ്വീകരിച്ച വഴി താൻ പിന്തുടരുന്നു എന്നാണ് തൃണമൂൽ പ്രവേശന വേളയിൽ അഭിജിത് പറഞ്ഞിരുന്നത്. എല്ലാവരുടെയും പിന്തുണയോടെ രാജ്യത്ത്​ ​ബി.ജെ.പിക്കെതിരെ പൊരുതാൻ മമതക്കാകുമെന്നും അഭിജിത് ചൂണ്ടിക്കാട്ടിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressPranab MukherjeeCongressAbhijit Mukherjee
News Summary - Abhijit Mukherjee, son of Pranab Mukherjee, returned to Congress from Trinamool Congress
Next Story