അഭിലാഷ് ടോമി യുവാക്കൾക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി റേസിലെ മലയാളി മത്സരാർഥിയായിരുന്ന അഭിലാഷ് ടോമിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിലാഷ് ടോമി രാജ്യത്തെ യുവജനങ്ങൾക്ക് പ്രചോദനമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. പ്രധാനമന്ത്രിയുടെ റേഡിയോ പ്രോഗ്രാമായ മൻ കി ബാതിെൻറ 48ാമത് എപ്പിസോഡിലാണ് അഭിലാഷ് ടോമിയെ കുറിച്ച് പറഞ്ഞത്.
പായ് വഞ്ചി മത്സരത്തിനിടെ അപകടത്തിൽ പരിക്കേറ്റ് മത്സരം അവസാനിപ്പിക്കേണ്ടി വന്ന അഭിലാഷ് ടോമി എന്ന നാവിക സേന കമാൻഡറുമായി സംസാരിച്ചു. അത്രയും വലിയൊരു ആപത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടും അദ്ദേഹത്തിനുള്ള ഉത്സാഹവും ധൈര്യവും പ്രചോദനമാണ്. അദ്ദേഹം രാജ്യത്തെ യുവജനങ്ങൾക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടും മിന്നലാക്രമണത്തിെൻറ രണ്ടാം വാർഷികം ഒാർമിപ്പിച്ചുകൊണ്ടും തുടങ്ങിയ പ്രസംഗത്തിൽ വായുസേനാ ദിനമായ ഒക്ടോബർ എട്ടിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. രാജ്യ സുരക്ഷക്കായി വ്യോമസേനക്ക് കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കാനാകുമെന്നും മോദി പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ 150 ജൻമവാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ഒക്ടോബർ രണ്ട് മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജൻമദിനം കൂടിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.