സീറ്റുകളറിയാതെ സഖ്യനീക്കങ്ങൾക്ക് പ്രസക്തിയില്ല -കോൺഗ്രസ്
text_fieldsന്യൂഡൽഹി: മുന്നാം മുന്നണി ലക്ഷ്യമിട്ട് െതലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു കേരള മുഖ്യമന്ത്രി പിണറായി വ ിജയനുമായി നടത്തിയ ചർച്ചക്ക് പ്രസക്തിയില്ലെന്ന് കോൺഗ്രസ്. കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചാൽ പ്രധാനമന്ത് രി രാഹുൽ ഗാന്ധി തന്നെ ആയിരിക്കുമെന്നും പാർട്ടി വക്താവ് അഭിഷേക് മനു സിങ്വി പറഞ്ഞു.
ഫലമറിയാതെ ഇപ്പോൾ ഇത്തരം ചർച്ച നടത്തുന്നതിൽ കാര്യമില്ല. എൻ.ഡി.എക്ക് പുറത്തുനിന്ന് പലപ്പോഴും ബി.ജെ.പിയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നയാളാണ് തെലങ്കാന മുഖ്യമന്ത്രി. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനുമായി ചർച്ചക്ക് അദ്ദേഹം ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാത്തത് റാവുവിന് തിരിച്ചടിയായി.
തെരഞ്ഞെടുപ്പിന് മുമ്പ് ചന്ദ്രശേഖർ റാവു ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്നായിക്കുമായി ചർച്ച നടത്തിയിരുന്നു. റാവുവിനെ പോലെ ബി.ജെ.പിയോട് അനുഭാവമുള്ള നവീനിനെ ഫോനി ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ നേരിൽ കണ്ട മോദി, 1000 കോടി അടിയന്തര സഹായധനം പ്രഖ്യാപിച്ച് കൂടെ നിർത്താനുള്ള ശ്രമത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.