അയോധ്യ രാമക്ഷേത്രം കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നു, അനുഗ്രഹം തേടി ദർശനം നടത്തും -അഭിഷേക് ബച്ചൻ
text_fieldsമുംബൈ: ജനുവരി 22ന് അയോധ്യയിൽ രാമ ക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ ബോളിവുഡിലേതടക്കം സെലിബ്രിറ്റികളെ ക്ഷണിക്കുന്നത് തുടരുകയാണ്. അക്ഷയ് കുമാർ, കങ്കണ റണൗത്ത്, ടൈഗർ ഷറോഫ്, ജാക്കി ഷറോഫ്, ഹരിഹരൻ, രജനികാന്ത്, അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, രൺദീപ് ഹൂഡ തുടങ്ങിയവർക്കെല്ലാം ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുമെന്ന് പലരും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ ചടങ്ങിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടൻ അഭിഷേക് ബച്ചൻ.
ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട്, ക്ഷേത്രം എങ്ങനെ നിർമിച്ചുവെന്ന് കാണാനും അനുഗ്രഹം തേടാനുമുള്ള ആവേശത്തിലാണ് താൻ എന്നാണ് അഭിഷേക് പ്രതികരിച്ചത്.
അതേസമയം, ചടങ്ങ് ജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതിയാണെന്ന് ആരോപിച്ച് പങ്കെടുക്കില്ലെന്ന് കോൺഗ്രസ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസ് തീരുമാനത്തോട് ഇൻഡ്യ മുന്നണിയിലെ ഭൂരിപക്ഷം നേതാക്കളും യോജിച്ചിരിക്കുകയാണ്. ആത്മീയ നേതാക്കളായ ശങ്കരാചാര്യന്മാരും ഈ അഭിപ്രായത്തോടാണ് യോജിച്ചത്. ഹിമാചലിലെ കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിങ് താൻ പ്രതിഷ്ഠ ചടങ്ങളിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.