Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ ഗാന്ധിജിയുടെ...

സി.എ.എ ഗാന്ധിജിയുടെ സ്വപ്​നമെന്ന്​ രാഷ്​ട്രപതി; പ്രതിഷേധിച്ച്​ പ്രതിപക്ഷം

text_fields
bookmark_border
ramnath-kovind
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം(സി.എ.എ) നടപ്പിലാക്കുന്നതിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ്​​ പൂർത്തീകരിക്കപ്പെട്ടതെന്ന്​ രാഷ്​ട്രപതി രാം നാഥ്​ കോവിന്ദ്​. പാർലമ​​​​​െൻറിൻെറ ഇരുസഭകളും പൗരത്വ ഭേദഗതി നിയമം പാസാക്കിയതിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.​ ബജറ്റ്​ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്​ട്രപതി. രാഷ്​ട്രപതിയുടെ പരാമർശത്തോട്​ പ്രതിപക്ഷം ‘ഷെയിം’ വിളികളോടെ പ്രതിഷേധിച്ചു. അ​തേസമയം പരാമർശത്തെ ഭരണപക്ഷം ഡെസ്​കിലടിച്ച്​ സ്വാഗതം ചെയ്​തു. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്​ കറുത്ത ബാൻറ്​ ധരിച്ചാണ്​ കോൺഗ്രസ്​ എം.പിമാർ പാർലമ​െൻറിലെത്തിയത്.​

കശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ പാർലമ​​​​​െൻറിൻെറ ഇരുസഭകളും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണെന്നും ​ജമ്മു കശ്മീരിൻെറയും ലഡാക്കിൻെറയും തുല്യവികസനത്തിന് അത് വഴിയൊരുക്കിയെന്നും രാഷ്​ട്രപതി പറഞ്ഞു.

ബാബരി ഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധിക്ക്​ ശേഷം രാജ്യത്തെ പൗരൻമാരുടെ ഭാഗത്തു നിന്നുണ്ടായ പക്വമായ പെരുമാറ്റം പ്രശംസനീയമാണ്​. പരസ്പര ചർച്ചകളും സംവാദങ്ങളും ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന കാഴ്ചപ്പാടാണ് സർക്കാറിനുള്ളത്​. അതേസമയം, പ്രതിഷേധത്തിൻെറ പേരിൽ നടക്കുന്ന ഏത് തരത്തിലുള്ള അക്രമവും സമൂഹത്തെയും രാജ്യത്തെയും ദുർബലമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എൻെറ സർക്കാർ റെക്കോർഡ് സമയത്തിൽ കർതാർപൂർ സാഹിബ് ഇടനാഴി നിർമ്മിച്ചു. ഗുരു നാനാക് ദേവ് ജിയുടെ 550-ാമത്തെ പ്രകാശ് പർവ് ദിനത്തിൽ ഇത് രാജ്യത്തിനായി സമർപ്പിച്ചു. രാജ്യത്തെ പൗരൻമാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാനും അവർക്ക് ആവശ്യമായ നിയമങ്ങൾ ഉണ്ടാക്കാനുമാണ്​ നമ്മുടെ ഭരണഘടന പാർലമ​​​​​െൻറിൽ നിന്നും ഈ സഭയിലെ ഓരോ അംഗത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും രാഷ്​ട്രപതി പറഞ്ഞു​.

എൻെറ സർക്കാരിൻെറ പ്രത്യേക അഭ്യർത്ഥനപ്രകാരം സൗദി അറേബ്യ അഭൂതപൂർവമായ രീതിയിൽ ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചു, ഇതുമൂലം രണ്ട്​ ലക്ഷം ഇന്ത്യൻ മുസ്ലീംകൾ ഇത്തവണ ഹജ്ജ് നിർവഹിച്ചു. ഹജ്ജിൻെറ മുഴുവൻ പ്രക്രിയയും ഡിജിറ്റലായും ഓൺ‌ലൈനായും നടത്തിയ ആദ്യത്തെ രാജ്യമാണ് ഇന്ത്യ.

ബോഡോ കരാർ യാഥാർഥ്യമാക്കിയത്​ കേന്ദ്ര സർക്കാറിൻെറ നേട്ടമാണെന്നും രാഷ്​ട്രപതി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian presidentRamnath kovindmalayalam newsindia newsaborcation of article 370
News Summary - aborcation of article 370 in jammu kashmir historic, caa is gandhi's wish; ramnath kovind -india news
Next Story