കശ്മീരിൽ 4000ഓളം പേർ അറസ്റ്റിലായെന്ന് റിപ്പോർട്ട്
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ച് മുതൽ കശ്മ ീരിൽ നാലായിരത്തോളം പേർ അറസ്റ്റിലായതായി റിപ്പോർട്ട്. എത്രപേർ അറസ്റ്റിലായെന ്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇ തിനകം ആയിരങ്ങൾ അറസ്റ്റിലായെന്നാണ് പ്രമുഖ വാർത്ത ഏജൻസിയുടെ ലേഖകൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. ഉറവിടം വെളിപ്പെടുത്തരുതെന്ന നിബന്ധനയിൽ ഒരു മജിസ്ട്രേറ്റാണ് നാലായിരത്തോളം പേർ അറസ്റ്റിലായതായി വ്യക്തമാക്കിയത്. പൊതുസുരക്ഷ നിയമപ്രകാരം പിടികൂടുന്നവരെ വിചാരണ കൂടാതെ രണ്ടു വർഷംവരെ തടവിലിടാൻ അനുമതി നൽകുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്താണത്രെ വ്യാപക അറസ്റ്റ്.
‘അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗത്തെയും കശ്മീരിന് പുറത്തേക്കാണ് കൊണ്ടുപോയത്. ഇവിടെ ജയിലുകളിൽ സ്ഥലമില്ലാത്തതാണ് കാരണം’ -മജിസ്ട്രേറ്റ് കൂട്ടിച്ചേർത്തു. വാർത്തവിനിമയ സംവിധാനങ്ങളിൽ കടുത്ത നിയന്ത്രണമുള്ളതിനാൽ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചാണത്രെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് അറസ്റ്റിലായവരുടെ കണക്കെടുത്തത്. നൂറിലധികം പ്രാദേശിക രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും അക്കാദമിഷൻസും അറസ്റ്റിലായവരിൽ ഉൾപ്പെടും.
എത്ര പേരെ കസ്റ്റഡിയിലെടുത്തു എന്നതിന് കേന്ദ്രീകൃത കണക്കില്ലെന്ന് സർക്കാർ വക്താവ് രോഹിത് കൻസാൽ പറഞ്ഞപ്പോൾ ശ്രീനഗറിൽ മാത്രം ദേഹ പരിശോധനക്കിടെ ആറായിരത്തോളം പേരെ കസ്റ്റഡിയിലെടുത്തതായി പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആദ്യം ഇവരെ ശ്രീനഗർ സെൻട്രൽ ജയിലിലേക്കും പിന്നീട് മിലിട്ടറി വിമാനത്തിൽ അജ്ഞാത കേന്ദ്രത്തിലേക്കും കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഫ്യൂ നിലവിലുള്ളപ്പോഴും ശ്രീനഗറിലെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കശ്മീരിനായി വീണ്ടും ഹരജി
ന്യൂഡൽഹി: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതും മൗലികാവകാശങ്ങൾ നിഷേധിച്ചതും ചോദ്യം ചെയ്ത് മുൻ സൈനികരും മുൻ ഉദ്യോഗസ്ഥരും സുപ്രീംകോടതിയിൽ ഹരജിയുമായെത്തി. ഇന്ത്യൻ വ്യേമസേനയിൽ വൈസ് മാർഷൽ (റിട്ട.) കപിൽ കാക്, മേജർ ജനറൽ (റിട്ട.) അശോക് കുമാർ മേത്ത, ജമ്മു-കശ്മീർ മുൻ ചീഫ് സെക്രട്ടറി ഹിൻഡാൽ ഹൈദർ തയബ്ജി, അമിതാഭ പാണ്ഡെ, കേരള കേഡറിലെ മുൻ െഎ.എ.എസ് ഒാഫിസറും മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായ ഗോപാൽ പിള്ള, കശ്മീരിലേക്കുള്ള നിരീക്ഷണ സംഘാംഗമായിരുന്ന രാധാകുമാർ എന്നിവരാണ് ഹരജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.