പിടികിട്ടാപ്പുള്ളിക്ക് നിയമ പരിരക്ഷയില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നിയമത്തിന്റെ പിടിയിൽപെടാതിരിക്കാൻ ഒളിച്ചോടുകയും പ്രഖ്യാപിത കുറ്റവാളിയാവുകയും ചെയ്തയാൾക്ക് നിയമപരിരക്ഷയില്ലെന്ന് സുപ്രീംകോടതി. ഇത്തരം വ്യക്തികൾ ഏതെങ്കിലും തരത്തിലുള്ള ഇളവിനോ ദയക്കോ അർഹരല്ല. ഇവർക്ക് മുൻകൂർ ജാമ്യം നൽകാനാവില്ല. നിയമത്തിന് വിധേയരാവാതെ മൗലികാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നതിൽ ന്യായീകരണമില്ലെന്നും കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്രയിൽനിന്നുള്ള കേസിലാണ് സുപ്രീംകോടതിയുടെ വിധി.
വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം ഹരജിക്കാരനെയും മറ്റ് അഞ്ചുപേരെയും പ്രോസിക്യൂട്ട് ചെയ്യാൻ നാഗ്പുർ സിറ്റി എ.ഡി.ജി.പി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹരജിക്കാരൻ ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിന് കീഴടങ്ങാതെ പിടികിട്ടാപ്പുള്ളിയായി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.