മയക്കുമരുന്ന് കേസ്: നടി മമ്ത കുൽക്കർണിയുടെ സ്വത്തുക്കൾ ജപ്തിചെയ്യാൻ ഉത്തരവ്
text_fieldsതാനെ (മഹാരാഷ്ട്ര): 2000 കോടിയുടെ മയക്കുമരുന്ന് ഇടപാട് കേസിൽ പ്രതിയായ ബോളിവുഡ് നടി മമ്ത കുൽക്കർണിയുടെ സ്വത്തുക്കൾ ജപ്തിചെയ്യാൻ പ്രത്യേക കോടതി ഉത്തരവ്. 2016ൽ താനെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മുംബൈ നഗരത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് ഫ്ലാറ്റുകൾ ജപ്തിചെയ്യാൻ പ്രത്യേക എൻ.ഡി.പി.എസ് (ലഹരി പദാർഥങ്ങൾ തടയുന്നത് സംബന്ധിച്ച നിയമം) ജഡ്ജി എച്ച്.എം. പട്വർധൻ ഉത്തരവിട്ടത്. കെട്ടിടങ്ങളുടെ ഇപ്പോഴത്തെ മൂല്യം 20 കോടി രൂപ വരും. മയക്കുമരുന്ന് വ്യാപാരി വിക്കി ഗോസ്വാമിയുമായി മമ്തക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂൺ ആറിന് വിക്കിയെയും മമ്തയെയും താനെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.
2016 ഏപ്രിലിൽ സോളാപുരിലെ എ വൺ ലൈഫ് സയൻസ് ലിമിറ്റഡിൽനിന്ന് 18.5 ടൺ എഫെഡ്രിൻ മയക്കുമരുന്ന് പിടിച്ചെടുത്തതോടെയാണ് റാക്കറ്റിനെക്കുറിച്ച വിവരങ്ങൾ പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.