ഡൽഹി വോട്ടെടുപ്പിെൻറ കണക്ക് പറയാതെ കമ്മീഷൻ; ഞെട്ടിപ്പിക്കുന്നതെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: വോട്ടിങ് അവസാനിച്ച് ദിവസം ഒന്നു കഴിഞ്ഞിട്ടും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിെൻറ വോട്ടിങ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് കമീഷെൻറ നടപടിക്കെതിരെ ആം ആദ്മി പാർട്ടി നേതാവ് അര വിന്ദ് കെജ്രിവാൾ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമീഷെൻറ നടപടി ഞെട്ടിക്കുന്നതാണെന്ന് കെജ്രിവാൾ ട്വീറ് റ് ചെയ്തു.
‘‘എന്താണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യുന്നത്.? തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷ വും എന്തുകൊണ്ടാണ് അവർ പോളിങ് പോളിങ്ങിെൻറ പൂർണവിവരം പുറത്തു വിടാത്തത്? ഇത് ഞെട്ടിക്കുന്ന കാര്യമാണ്.’’ -കെജ്രിവാൾ ട്വീറ്റ് ചെയ്തു.
Absolutely shocking. What is EC doing? Why are they not releasing poll turnout figures, several hours after polling? https://t.co/ko1m5YqlSx
— Arvind Kejriwal (@ArvindKejriwal) February 9, 2020
ശനിയാഴ്ചയാണ് ഡൽഹി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിയോടെ അവസാനിച്ചിരുന്നു. സാധാരണ നിലയിൽ പോളിങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടിങ് ശതമാനം പുറത്തുവിടാറുണ്ട്. എന്നാൽ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസം ഒന്നു കഴിഞ്ഞിട്ടും കമീഷൻ പോളിങ് സംബന്ധിച്ച് പൂർണവിവരം പുറത്തു വിട്ടിട്ടില്ല.
ശൈത്യം കാരണം മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചിരുന്നത്. ആദ്യ മണിക്കൂറില്‍ 4.34 ശതമാനം മാത്രം രേഖപ്പെടുത്തിയ പോളിങ് പിന്നീട് ഉയർന്നു. ഉച്ച കഴിഞ്ഞതോടെ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.
വോട്ടുയന്ത്രം കടത്തുന്ന വിഡിയോ പുറത്ത്
ന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി വോട്ടുയന്ത്രങ്ങൾ കടത്തിയതിെൻറ വിഡിയോ പുറത്ത്. ബസിൽനിന്ന് യന്ത്രം ഇറക്കുന്നതിെൻറയും സ്ട്രോങ് റൂമിലേക്ക് കൊണ്ടുപോകാതെ യന്ത്രങ്ങളുമായി ഉേദ്യാഗസ്ഥൻ പോകുന്നതിെൻറയും വിഡിയോകളാണ് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടത്.
എന്നാൽ, ഉപയോഗിച്ച 13,751 യന്ത്രങ്ങൾ സ്ട്രോങ് റൂമിലെത്തിയിട്ടുണ്ടെന്നും വിഡിയോയിൽ കാണുന്നവ ഉപയോഗിക്കാതെ റിസർവിൽ വെച്ചവയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ പ്രതികരിച്ചു. ബാബർപുരിലും ലക്ഷ്മി നഗറിലും ബല്ലിമാരനിലുമാണ് യന്ത്രം അനധികൃതമായി കൊണ്ടുപോകുന്നതിെൻറ വിഡിയോ പുറത്തുവന്നത്. ഫലം അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് ‘ആപ്’ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.