മുംബൈ സ്ഫോടനം: അബു സലീമിന്റെ കാര്യത്തിൽ പോർച്ചുഗലിന് നൽകിയ ഉറപ്പു പാലിക്കാൻ ഇന്ത്യക്ക് ബാധ്യതയെന്ന് സുപ്രീംകോടതി
text_fieldsമുംബൈ സ്ഫോടനം: പോർച്ചുഗലിന് നൽകിയ ഉറപ്പു പാലിക്കാൻ ഇന്ത്യക്ക് ബാധ്യതയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മുംബൈ സ്‌ഫോടന കേസിലെ പ്രതിയായ അധോലോക നേതാവ് അബു സലീമിന്റെ ശിക്ഷ സംബന്ധിച്ച് പോര്‍ച്ചുഗല്‍ സര്‍ക്കാരിന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. ടാഡ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെ അബു സലീം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് എസ്.കെ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. 2030 ൽ 25വർഷത്തെ കാലാവധി പൂർത്തിയാകുന്നതോടെ പോർച്ചുഗലിന് കൈമാറുന്ന ഉടമ്പടി സംബന്ധിച്ച് കേന്ദ്ര സർക്കാരിന് രാഷ്ട്രപതിയെ ഉപദേശിക്കാമെന്നും ജഡ്ജിമാർ വ്യക്തമാക്കി.
അതേസമയം, പോര്‍ച്ചുഗല്‍ ജയിലില്‍ കഴിഞ്ഞ കാലഘട്ടം കൂടി കണക്കാക്കണമെന്ന അബു സലീമിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അബൂസലിമിന് പോർച്ചുഗൽ പൗരത്വമുണ്ട്.
1995ൽ മുംബൈ ആസ്ഥാനമായുള്ള ബിൽഡർ പ്രദീപ് ജെയിനെ ഡ്രൈവർ മെഹന്ദി ഹസനൊപ്പം കൊലപ്പെടുത്തിയ കേസിൽ 2015 ഫെബ്രുവരി 25ന് പ്രത്യേക ടാഡ കോടതിയാണ് സലിം കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതിയാണ് സലീം. നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2005 നവംബർ 11നാണ് പോർച്ചുഗൽ ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.