എൽ.ഡി.എഫ് സർക്കാറിനെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ചെറുക്കും –സി.പി.എം പോളിറ്റ് ബ്യൂറോ
text_fieldsന്യൂഡൽഹി: കേരളത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് സർക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ. രാഷ്ട്രീയതാൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് പാർട്ടി ചെറുക്കുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
സ്വർണക്കടത്ത് വഴി ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുവെന്ന യു.എ.പി.എ ചുമത്തിയ കേസ് അന്വേഷിക്കുന്നതിനു പകരം കേന്ദ്ര ഏജൻസികൾ എൽ.ഡി.എഫ് സർക്കാറിെൻറ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമിട്ട് നീങ്ങുകയാണ്. ബി.ജെ.പിയുടെയും യു.ഡി.എഫിേൻറയും ഈ കുതന്ത്രങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് ഉറപ്പുണ്ടെന്നും പോളിറ്റ് ബ്യൂറോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.