പ്രശ്‌ന പരിഹാര പ്രക്രിയയുടെ കൃത്യമായ ദുരുപയോഗം; തൊഴിലുടമയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കോടതിച്ചെലവ് ഈടാക്കി സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: തൊഴിലാളിയുടെ കൂലി, പിരിച്ചു വിടല്‍ എന്നീ വിഷയങ്ങള്‍ ആർബിട്രേഷന്‍ (മധ്യസ്ഥത) വരെയെത്തിച്ച തൊഴിലുടമയില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. കോടതിച്ചെലവായി അഞ്ച് ലക്ഷം രൂപയാണ് കോടതി തൊഴിലുടമയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. പ്രശ്‌ന പരിഹാര പ്രക്രിയയുടെ കൃത്യമായ ദുരുപയോഗമാണ് തൊഴിലുടമ നടത്തിയതെന്നും ജസ്‌റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കോവിഡിന് ശേഷം ഹ്യുണ്ടായ് ഓട്ടോ എവർ ഇന്ത്യ ജീവനക്കാരനോട് ഓഫീസില്‍ ഹാജരാകാന്‍ നിർദ്ദേശിച്ചപ്പോൾ അദ്ദേഹം അനുസരിക്കാൻ വിസമ്മതിച്ചു. തുടന്ന് നിസ്സഹകരണവും ഹാജരാകാതിരിക്കലും ഉൾപ്പെടെയുള്ള ചില കരാർ വ്യവസ്ഥകൾ ലംഘിച്ചതിന് അദ്ദേഹത്തിന് ചാർജ് മെമ്മോ നൽകുകയും 2021 ജനുവരിയിൽ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. 2019 മാർച്ചിൽ അസിസ്‌റ്റൻ്റ് മാനേജരായി നിയമിച്ച വ്യക്തിക്കെതിരെയാണ് 1961ലെ ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ നിയമ പ്രകാരം തൊഴിലുടമ കേസ് നല്‍കിയത്.
അച്ചടക്കനടപടികൾ തുടരുന്നതിനിടെ ശമ്പളം ലഭിക്കാത്തതിനാൽ പേയ്‌മെൻ്റ് ഓഫ് വേജസ് ആക്റ്റ് 1936 പ്രകാരം വേതനം നൽകുന്നതിനായി നോട്ടീസ് നൽകുകയും ഹരജി ഫയൽ ചെയ്യുകയും ചെയ്‌തു. തുടർന്ന് പ്രശ്നം മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്നും ഒരു മധ്യസ്ഥനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലുടമ നോട്ടീസ് നൽകി.
ആർബിട്രേഷന്‍ നടപടികൾ ആരംഭിച്ചപ്പോൾ മധ്യസ്ഥന്‍ തന്‍റെ ഭാഗം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരൻ അപേക്ഷ സമർപ്പിച്ചു. ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്‌ടിലെ സെക്ഷൻ 11-ലെ വ്യവസ്ഥകൾ അനുസരിച്ചോ യോജിപ്പുള്ളതോ ആയതല്ല ആർബിട്രൽ ട്രിബ്യൂണലിന്‍റെ ഭരണഘടനയെന്ന് മധ്യസ്ഥൻ തന്നെ വിലയിരുത്തുകയും മധ്യസ്ഥ നടപടികൾ അവസാനിപ്പിക്കുകയും ചെയ്‌തു. 1936 ലെ പേയ്‌മെന്‍റ് ഓഫ് വേജസ് ആക്‌ട് പ്രകാരം വേതനം നൽകുന്നത് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട അവകാശവാദം അതോറിറ്റിയുടെ അധികാരപരിധിയിലാണെന്നും ജീവനക്കാരന്‍ വാദിച്ചു.
പിന്നീട് തൊഴിലുടമ മധ്യപ്രദേശ് ഹൈകോടതിക്ക് മുമ്പാകെ ആർബിട്രേഷന്‍റെ സെക്ഷൻ 11(6) പ്രകാരം ഹരജി സമർപ്പിച്ചു. തുടര്‍ന്ന് മധ്യപ്രദേശ് ഹൈകോടതി ഒരു അഭിഭാഷകനെ മധ്യസ്ഥനായി നിയമിച്ചു. 1936 ലെ പേയ്‌മെന്‍റ് ഓഫ് വേജസ് ആക്‌ട് പ്രകാരം അപ്പീൽ അപേക്ഷകൻ അധികാരിയെ സമീപിച്ചിരുന്നുവെന്നും പി.ഡബ്ല്യു നിയമത്തിലെ സെക്ഷൻ 15(2) പ്രകാരം പ്രസ്‌തുത അതോറിറ്റി അധികാരപരിധി ഉപയോഗിക്കുമെന്നും സുപ്രീം കോടതി വിധിച്ചു.
സെക്ഷൻ 11(6) പ്രകാരം ഹരജി ഫയൽ ചെയ്‌തതിന്‍റെ പശ്ചാത്തലം പരിഗണിച്ച് ഇത് പ്രശ്ന പരിഹാര പ്രക്രിയയുടെ കൃത്യമായ ദുരുപയോഗമാണെന്നും അധികാരികളെ സമീപിച്ചതിന്‍റെ പേരിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയാണ് ഇതിലൂടെയെന്നും സുപ്രീംകോടതി പറഞ്ഞു. കോടതി സിവിൽ അപ്പീൽ അനുവദിക്കുകയും ഹൈകോടതി പുറപ്പെടുവിച്ച വിധിയും ഉത്തരവും റദ്ദാക്കുകയും ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്‌ട് പ്രകാരം പ്രതിഭാഗം സമർപ്പിച്ച സെക്ഷൻ 11(6) പ്രകാരം ഹരജി തള്ളുകയും ചെയ്‌തു. മൂന്ന് മാസത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപ അടയ്‌ക്കണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.