പരസ്പര സമ്മതത്തോടെയുള്ള ബന്ധമല്ല; എം.ജെ അക്ബറിനെ തള്ളി പല്ലവി
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എം.ജെ അക്ബർ തന്നെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നുവെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നില്ലെന്നും യു.എസ് മാധ്യമപ്രവർത്തക പല്ലവി ഗൊഗോയി. പല്ലവിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ബന്ധം നല്ല നിലയിലല്ല അവസാനിച്ചതെന്നും നേരത്തെ അക്ബർ വിശദീകരിച്ചിരുന്നു. എന്നാൽ, അക്ബറിെൻറ വാദങ്ങളെ തള്ളിയ പല്ലവി താൻ പറഞ്ഞ ഒാരോ വാക്കുകളിലും ഉറച്ചു നിൽക്കുന്നുവെന്നും വ്യക്തമാക്കി. മേലധികാരിയെന്ന നിലയിൽ ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തത് പരസ്പര സമ്മതത്തോടെയാണെന്ന് പറയാനാകില്ലെന്നും പല്ലവി പറഞ്ഞു.
വാഷിങ്ടൺ പോസ്റ്റിലെഴുതിയ ലേഖനത്തിലാണ് എം.ജെ അക്ബർ തന്നെ ലൈംഗികമായും മാനസികമായും വാക്കുകൾകൊണ്ടും പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയിരുന്നത്.
ഏഷ്യൻ ഏജിൽ ജോലി ചെയ്യുന്ന കാലത്ത് അക്ബറിൽ നിന്ന് പലതവണ ലൈംഗികാതിക്രമം ഉണ്ടായെന്നാണ് പല്ലവി ഗൊഗോയിയുടെ ലേഖനത്തിൽ ആരോപിച്ചത്. അക്ബറിെൻറ വാക്ചാതുരിയിലും ഭാഷാ പ്രയോഗത്തിലും താന്‍ ആകൃഷ്ടയായിയെന്നും മാധ്യമപ്രവര്‍ത്തനം കൂടുതല്‍ പഠിക്കുന്നതിനുവേണ്ടി വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങള്‍ താന്‍ സഹിച്ചിരുന്നതായും പല്ലവി പറയുന്നു.
അന്ന് 22 വയസായിരുന്നു. ജോലിക്ക് ചേർന്ന സമയം മുതൽ അക്ബറിൽ നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായത്. വളരെ പെട്ടെന്ന് തന്നെ തനിക്ക് എഡിറ്റോറിയൽ പേജിന്‍റെ ചുമതല ലഭിച്ചു. എന്നാൽ, ഇതിന് വലിയ വില നൽേകണ്ടി വന്നു. ഒരു തവണ അക്ബർ ഒാഫീസിൽ വെച്ച് തന്നെ ചുംബിച്ചു. അദ്ദേഹത്തിന്‍റെ പ്രവൃത്തിയിൽ ഞെട്ടിത്തരിച്ച താൻ ഒാഫീസിൽ നിന്നിറങ്ങി പോയി.
പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം മാഗസിൻ ലോഞ്ചിന്‍റെ സമയത്ത് മുംബൈയിലെ താജ് ഹോട്ടലിലെ മുറിയിലേക്ക് തന്നെ അക്ബര്‍ വിളിച്ചുവരുത്തി. പേജിന്‍റെ ലേ ഔട്ടിനെക്കുറിച്ച് സംസാരിക്കാനെന്നാണ് അറിയിച്ചത്. എന്നാല്‍ മുറിയിലെത്തിയ തന്നെ വീണ്ടും ചുംബിക്കാനാണ് അക്ബര്‍ ശ്രമിച്ചത്. അവിടെ നിന്നും താൻ കുതറിയോടി.
എന്നാൽ, മൂന്നാം തവണ അദ്ദേഹം കുറച്ച് കൂടി ശക്തനായിരുന്നു. ജയ്പൂരിലെ ഹോട്ടലിൽ വെച്ച് വീണ്ടും ശാരീരികമായും മാനസികമായും അയാൾ ഉപദ്രവിച്ചു. ഇത്തവണ താന്‍ എതിര്‍ത്തെങ്കിലും അയാള്‍ തന്നേക്കാള്‍ കരുത്തനായിരുന്നു. വാക്കുകള്‍കൊണ്ടും, മാനസികമായും, ലൈംഗികമായും തന്നോടുള്ള അതിക്രമങ്ങള്‍ പിന്നീടും തുടര്‍ന്നുവെന്നും പല്ലവി പറയുന്നു.
സത്യം തുറന്ന് പറഞ്ഞ യുവതികൾക്ക് പിന്തുണയുമായാണ് താൻ ഇക്കാര്യങ്ങൾ പറയുന്നത്. കൂടാതെ കൗമാരക്കാരിയായ മകളും മകനും ഇക്കാര്യങ്ങൾ മനസിലാക്കണം. ഇരയാകുമ്പോൾ തിരിച്ചടിക്കാൻ അവർക്ക് ശക്തിയുണ്ടാകണമെന്നും പല്ലവി കൂട്ടിച്ചേർത്തിരുന്നു.
1994 കാലഘട്ടത്തിൽ തനിക്ക് പല്ലവിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് എം.ജെ അക്ബർ അംഗീകരിച്ചു. എന്നാൽ പരസ്പരം അംഗീകരിച്ചുള്ള ബന്ധമായിരുന്നു അതെന്നും തെൻറ വ്യക്തി ജീവിതത്തിൽ ഇത് പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും അക്ബർ വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.