‘പാകിസ്താനിലേക്ക് പോകൂ’ - ‘ഗോലി മാരോ’ വിളികളുമായി എം.എസ്.എഫ് വിദ്യാർഥികൾക്കു നേരെ എ.ബി.വി.പി
text_fieldsതെലങ്കാന: ഹൈദരാബാദ് കേന്ദ്ര യൂനിവേഴ്സിറ്റിയിൽ മുസ് ലിം സ്റ്റുഡന്‍റ്സ് ഫെഡറേഷൻ (എം.എസ്.എഫ്) വിദ്യാർഥികൾക്കു നേരെ ബി.ജെ.പി വിദ്യാർഥി സംഘടനയായ എ.ബി.വി.പി പ്രവർത്തകരുടെ കൈയേറ്റ ശ്രമം. സര്‍വകലാശാലയില്‍ ഇന്നലെ നടന്ന യൂണിയന്‍ ജനറല്‍ ബോഡി യോഗത്തിൽ ‘ഗോലി മാരോ’ വിളികളുമായി എ.ബി.വി.പി പ്രവർത്തകർ എം.എസ്.എസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.
എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെ എത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ മുസ്‌ലിംകളെ വെടിവെക്കണമെന്നും പാകിസ്താനിലേക്ക് പോകൂ എന്നും ആക്രോശിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ചില വിദ്യാർഥികൾ ശാരീരികമായി മർദിക്കാൻ ശ്രമിച്ചെന്ന് എം.എസ്.എഫ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിനിടെ കാംപസിലെ സുരക്ഷാ ജീവനക്കാർ പക്ഷപാതം കാണിച്ചതായും വിദ്യാർഥികൾ ആരോപിച്ചു. യോഗം അലങ്കോലപ്പെട്ടെങ്കിലും യൂനിയൻ അംഗങ്ങൾ റിപ്പോർട്ട് അവതരിപ്പിക്കുന്നത് തുടർന്നു.
യൂനിയൻ ജനറൽ ബോഡി യോഗത്തിൽ സ്ഥാനമൊഴിയുന്ന സ്റ്റുഡന്റ്‌സ് യൂനിയൻ റിപ്പോർട്ട് സമർപ്പിക്കും. അതിനു ശേഷം യൂനിയൻ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും. എ.ബി.വി.പി വിദ്യാർഥികൾ നടപടികൾ തടസപ്പെടുത്തിയതായി എം.എസ്.എഫ് വിദ്യാർഥികൾ പറയുന്നു. സംഘർഷത്തിന് പിന്നാലെ യോഗം റദ്ദാക്കുകയും യൂനിയൻ പിരിച്ചുവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.