ഒളികാമറയിൽ കുടുങ്ങി എ.ബി.വി.പിക്കാർ; ജെ.എൻ.യുവിൽ അക്രമം നടത്തിയെന്ന് വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) അധ്യാപകരേയും വിദ്യാർഥികളേ യും ആക്രമിച്ചത് തങ്ങളാണെന്ന് എ.ബി.വി.പി പ്രവർത്തകരുടെ വെളിപ്പെടുത്തൽ. അക്രമത്ത ിന് പൊലീസിെൻറ സഹായം ലഭിച്ചതായും ഇന്ത്യ ടുഡെ ചാനൽ നടത്തിയ ഒളി കാമറ ഓപറേഷനിൽ എ.ബി .വി.പി പ്രവർത്തകർ പറഞ്ഞു. കാമ്പസിലെ തെരുവു വിളക്കുകൾ അണച്ച് ആക്രമികൾക്കു സഹായം ചെയ്തത് ഡൽഹി പൊലീസാണ്. ഇടത് വിദ്യാർഥി സംഘടനയുടെ അനുഭാവികളെ ആക്രമിക്കാൻ കാമ്പസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രോത്സാഹിപ്പിച്ചെന്ന് അക്ഷത് എന്ന വിദ്യാർഥി പറയുന്നുണ്ട്
‘അവരെ അടിക്കൂ എന്നുപറഞ്ഞ് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു പിന്തുണ നൽകിയത്. പുറത്തുനിന്നുള്ളവരും ആക്രമിസംഘത്തിലുണ്ടായിരുന്നു. അക്രമം നടക്കുമ്പോൾ പൊലീസും കാമ്പസിനുള്ളിലുണ്ടായിരുന്നു. പെരിയാർ ഹോസ്റ്റലിൽ ഒരു വിദ്യാർഥിക്കു പരിക്കേറ്റ ശേഷം താൻതന്നെ പൊലീസിനെ വിളിച്ചിരുന്നു. ജെ.എൻ.യുവിൽ ഒന്നാം വർഷ ഫ്രഞ്ച് ബിരുദ വിദ്യാർഥിയായ അക്ഷത് വ്യക്തമാക്കി. കാമ്പസിൽനിന്നുള്ള 20 എ.ബി.വി.പിക്കാരും പുറത്തുനിന്നുള്ളവരും സംഘടിച്ചാണ് ആക്രമണം നടത്തിയത്.
' ജെ.എൻ.യുവിൽ ഞായറാഴ്ച ഉണ്ടായ ആക്രമണത്തിൽ താൻ അഭിമാനിക്കുന്നുവെന്ന് എ.ബി.വി.പി പ്രവർത്തകനായ രോഹിത് ഷാ വിഡിയോയിൽ പറയുന്നുണ്ട്. ആക്രമികളെ തടയാനെത്തിയ ഐഷി ഘോഷിെൻറ ചിത്രം കുറ്റാരോപിതരുടെ പട്ടികയിൽപ്പെടുത്തി ഡൽഹി പൊലീസ് പുറത്തുവിട്ട് മണിക്കൂറുകൾക്കകമാണ് വെളിപ്പെടുത്തലുണ്ടായത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.