രാംജാസിലെ എ.ബി.വി.പി ആക്രമണം: അധ്യാപകരും വിദ്യാര്‍ഥികളും പൊലീസ് ആസ്ഥാനം ഉപരോധിച്ചു video
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളജില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും ഡല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഉപരോധിച്ചു. ആക്രമണം നടത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുക, ആക്രമണത്തിന് കൂട്ടുനിന്ന പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
ആക്രമണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമുള്ള കമീഷണറുടെ ഉറപ്പിനത്തെുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. രാംജാസില്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ സുരക്ഷയും നല്‍കും. പൊലീസിന്‍െറ ഭാഗത്ത് പിഴവ് സംഭവിച്ചതായും കമീഷണര്‍ എസ്.ബി.കെ. സിങ് വ്യക്തമാക്കി.
ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷെഹ്ല റാഷിദ് എന്നിവരെ രാംജാസില്‍ നടന്ന സെമിനാറില്‍ പങ്കെടുപ്പിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണത്തിന്‍െറ തുടക്കം. ഇതത്തേുടര്‍ന്ന് കോളജ് രണ്ടുദിവസമായി നടത്തിവന്ന സെമിനാര്‍ ഉപേക്ഷിച്ചു.
എ.ബി.വി.പിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഐസ, എസ്.എഫ്.ഐ എന്നീ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെയും വ്യാപക ആക്രമണം നടന്നു. അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസും എ.ബി.വി.പി പ്രവര്‍ത്തകരുടെ കൂടെ ചേര്‍ന്ന് വിദ്യാര്‍ഥികളെ മര്‍ദിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.