‘രാം കേ നാം’ പ്രദർശനം എ.ബി.വി.പി തടഞ്ഞു; നടപടിയെടുക്കാതെ പൊലീസ്
text_fieldsന്യൂഡൽഹി: അംബേദ്കർ സർവകലാശാലയിലെ കശ്മീർ ഗേറ്റ് കാമ്പസിൽ ‘രാം കേ നാം’ ഡോക്യുമെൻററി പ്രദർശനം എ.ബി.വി.പി തട ഞ്ഞതായും ജാതി അധിക്ഷേപം നടത്തിയതായും എസ്.എഫ്.ഐ ആരോപിച്ചു. എ.ബി.വി.പി അംഗങ്ങൾ ഡോക്യുമെൻററി പ്രദർശനവേദിയിൽ അക്രമം അഴിച്ചുവിട്ടതായും എസ്.എഫ്.ഐ കുറ്റപ്പെടുത്തി. എന്നാൽ, ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ചയാണ് ആനന്ദ് പട്വർധെൻറ ‘രാം കെ നാം’ ഡോക്യുമെൻററിയുടെ പ്രദർശനം എസ്.എഫ്.ഐ അംബേദ്കർ സർവകലാശാല യൂനിറ്റ് സംഘടിപ്പിച്ചത്. ഈ ഡോക്യുമെൻററി ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചതിന് വിദ്യാർഥികൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അംബേദ്കർ സർവകലാശാലയിലും പ്രദർശനം സംഘടിപ്പിച്ചതെന്ന് എ.എഫ്.ഐ വ്യക്തമാക്കി. അതേസമയം, അക്രമം നടത്തിയെന്ന ആരോപണം എ.ബി.വി.പി നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.