ഗുര്‍മെഹറിന് പിന്തുണയുമായി മാതാവ്
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിന് പൂര്‍ണപിന്തുണയുമായി മാതാവ് രജ്വിന്ദര്‍ കൗര്‍. മകള്‍ മികച്ച വായനക്കാരിയും സ്വന്തം നിലപാട് ശക്തമായി പ്രകടിപ്പിക്കുന്നവളുമാണെന്ന് അവര്‍ പറഞ്ഞു. ഒരുവര്‍ഷം മുമ്പ് മകള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോഴവളെ രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്നത്. ഗുര്‍മെഹറിന് രണ്ടു വയസ്സുള്ളപ്പോഴാണ് പിതാവ് കൊല്ലപ്പെട്ടത്.
ചെറുപ്പത്തിലേ അവളുടെ മനസ്സില്‍ ആരൊക്കെയോ വിദ്വേഷം കുത്തിവെച്ചിരുന്നു. പാകിസ്താനും മുസ്ലിംകളുമാണ് പിതാവിനെ കൊന്നതെന്ന് നിരന്തരം കേട്ടാണ് ഗുര്‍മെഹര്‍ വളര്‍ന്നത്. ആറാം വയസ്സില്‍ അവള്‍ ബുര്‍ഖയിട്ട മുസ്ലിം സ്ത്രീയെ കണ്ടപ്പോള്‍ തല്ലി. അന്ന് ഞാനാണ് മകളോട് അടുത്തിരുത്തി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തത്. ‘‘നിന്‍െറ പിതാവിനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ്’’ എന്ന്.
ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയായ ഗുര്‍മെഹര്‍ എ.ബി.വി.പിയുടെ ആക്രമണത്തിനെതിരെ തുടങ്ങിവെച്ച കാമ്പയിനാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്. ബലാത്സംഗ, വധഭീഷണിയടക്കം അവര്‍ക്ക് നേരിടേണ്ടിവന്നു. ഭീഷണി ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മാതാവ് ഗുര്‍മെഹറിനെ പഞ്ചാബിലെ ജലന്ധറിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മകള്‍ ധീരയാണെന്നും ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് അവള്‍ തിരിച്ചുവരുമെന്നും മാതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.