വടിയും ആസിഡുമായി എത്താൻ പ്രവർത്തകരോട് പറഞ്ഞുവെന്ന് എ.ബി.വി.പി നേതാവ്
text_fieldsന്യൂഡൽഹി: െജ.എൻ.യുവിലേക്ക് ആയുധങ്ങളുമായി എത്താൻ പ്രവർത്തകരോട് പറഞ്ഞിരുന്ന ുവെന്ന് ചാനൽ ചർച്ചക്കിടെ സംഘടനയുടെ ഡൽഹി ജോയൻറ് സെക്രട്ടറി അനിമ സോങ്കർ വെളിപ ്പെടുത്തിയത് എ.ബി.വി.പിക്ക് തിരിച്ചടിയായി.
ജെ.എൻ.യു കാമ്പസിലെത്തുേമ്പാൾ വടികൾ, കുരുമുളക് സ്പ്രേ, ആസിഡ് തുടങ്ങി കൈയിലൊതുങ്ങുന്ന എെന്തങ്കിലും കരുതിയിരിക്കണമെന്ന് വാട്സ്ആപ് ഗ്രൂപ്പുകൾ വഴി നിർദേശം ലഭിച്ചിരുന്നുവെന്നാണ് അനിമ വെളിപ്പെടുത്തിയത്. ടൈംസ് നൗ ചാനലിലെ ചർച്ചക്കിടെ നടത്തിയ വെളിപ്പെടുത്തലിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ എ.ബി.വി.പി പ്രതിരോധത്തിലായി. കാമ്പസിൽ ആസിഡ് ഉൾപ്പെടെയുള്ളവയുമായി എത്താൻ കൽപിച്ചതിനെതിരെ വിവിധ കോണുകളിൽനിന്ന് കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.
കാമ്പസിൽ വടികൾ കൈയിലേന്തി നിൽക്കുന്ന പ്രവർത്തകരുടെ വിഡിയോ ദൃശ്യം ചൂണ്ടിക്കാട്ടി വാർത്ത അവതാരക ചോദ്യമുന്നയിച്ചപ്പോഴാണ് ആയുധങ്ങളുമായി എത്താൻ പ്രവർത്തകരോട് പറഞ്ഞിരുന്നുവെന്ന് അനിമ മറുപടി നൽകിയത്. ദൃശ്യത്തിൽ വടിയുമായി നിൽക്കുന്നത് തങ്ങളുടെ പ്രവർത്തകരാണെന്നും സ്വയം പ്രതിരോധത്തിനായാണ് വടിയുമായി വന്നതെന്നും അവർ വിശദീകരിച്ചു. എ.ബി.വി.പി ജെ.എൻ.യു ഘടകം എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം വികാസ് പട്ടേലാണ് വടിയേന്തിയ പ്രവർത്തകരിൽ ഒരാളെന്നും അനിമ സമ്മതിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.