Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകറൻസി നോട്ടിൽ...

കറൻസി നോട്ടിൽ ഗാന്ധിക്ക്​ പകരം ഗോദ്​​സെയെ ചേർത്ത്​​ എ.ബി.വി.പി നേതാവ്​

text_fields
bookmark_border
കറൻസി നോട്ടിൽ ഗാന്ധിക്ക്​ പകരം ഗോദ്​​സെയെ ചേർത്ത്​​ എ.ബി.വി.പി നേതാവ്​
cancel

ഭോപ്പാൽ: കറൻസി നോട്ടിൽ മഹാത്മാഗാന്ധിക്ക്​ പകരം ഗോദ്​സെയെ പ്രതിഷ്​ഠിച്ച്​ എ.ബി.വി.പി നേതാവ്​. മധ്യപ്രദേശിലെ സിഥി ജില്ലയിൽ നിന്നുള്ള എ.ബി.വി.പി നേതാവ്​ ശിവം ശുക്ലയാണ്​ പത്തുരൂപ ​േ​നാട്ടിൽ ഗാന്ധിയെ മാറ്റി ​ഗോദ്​സെയെ എഡിറ്റ്​ ​ചെയ്​ത്​​ ചേർത്തത്​. തുടർന്ന്​ ‘ഗോദ്​സെ അമർ രഹേ’ എന്ന ടാഗ്​ലൈനോടെ ചിത്രം ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്യുകയും ചെയ്​തിട്ടുണ്ട്​. 

ഗോദ്​സെയുടെ 111ാം ജന്മദിനമായ മെയ്​ 19നാണ്​ ശിവം ശു​​െക്ല ചിത്രം പോസ്​റ്റ്​ ചെയ്​തത്​.  എന്നാൽ സംഭവം വിവാദമായതോടെ ​നോട്ടി​​െൻറ ചിത്രം ഒഴിവാക്കി ഗോദ്​സെക്കുള്ള അഭിവാദ്യമായി പോസ്​റ്റ്​ എഡിറ്റ്​ ചെയ്​തിട്ടുണ്ട്​. 2019 മെയ്​ 18നും​ ഇയാൾ ഗാന്ധിയെ മാറ്റി നോട്ടിൽ ​േ​ഗാദ്​സെയെ എഡിറ്റ്​ ചെയ്​ത ചിത്രം പോസ്​റ്റ്​ ചെയ്​തിരുന്നു. 

ശിവം ശുക്ലയുടെ പോസ്​റ്റ്​ ഗാന്ധിയെ അപമാനിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടി എൻ.എസ്​.യു സിഥി ജില്ല പ്രസിഡൻറ്​ ദീപക്​ മിശ്ര പൊലീസിൽ പരാതി നൽകി. ശിവം ശുക്ല മുസ്​ലിംകൾക്കും കോൺഗ്രസി​നുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി വിഷം വമിപ്പിക്കുകയാണെന്നും എൻ.എസ്​.യു നൽകിയ പരാതിയിൽ പറയുന്നുണ്ട്​. 

ഫേസ്​ബുക്ക്​ പോസ്​റ്റ്​ പൊലീസിന്​ സമർപ്പിച്ചിട്ട്​ 24 മണിക്കൂർ ആയെങ്കിലും പൊലീസ്​ ഇതുവരെയും കേസ്​ എടുത്തിട്ടില്ല. 
ബി.ജെ.പി എം.പി റിഥി പതകുമായി ഇയാൾക്ക്​ അടുത്ത ബന്ധമുണ്ടെന്നും എൻ.എസ്​.യു ആരോപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ABVPgodsegandhiNSU
News Summary - ABVP Member Replaces Gandhi’s Photo with Godse on Currency Note
Next Story