എ.ബി.വി.പി എതിർപ്പ് ; തമിഴ്നാട്ടിലെ സർവകലാശാല അരുന്ധതിയുടെ പുസ്തകം ഒഴിവാക്കി-ആശ്ചര്യമില്ലെന്ന് അരുന്ധതി
text_fieldsഎ.ബി.വി.പി എതിർപ്പ് ; തമിഴ്നാട്ടിലെ സർവകലാശാല അരുന്ധതിയുടെ പുസ്തകം ഒഴിവാക്കി
ചെന്നൈ: തിരുനൽവേലി കേന്ദ്രമായി പ്രവർത്തിക്കുന്ന മനോൻമണിയം സുന്ദരനാർ യൂനിവേഴ്സിറ്റിയിലെ എം.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റർ സിലബസിൽനിന്ന് അരുന്ധതി റോയ് എഴുതിയ 'വാക്കിങ് വിത് ദ കോമ്റേഡ്സ്' എന്ന പുസ്തകം ഒഴിവാക്കി.
എ.ബി.വി.പിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. പകരം എം. കൃഷ്ണെൻറ 'മൈ േനറ്റീവ് ലാൻഡ്: എസ്സേസ് ഒാൺ നാച്വർ' എന്ന പ്രബന്ധശേഖരം ഉൾപ്പെടുത്തി.
മാവോവാദി ഒളിത്താവളങ്ങൾ സന്ദർശിച്ച് അരുന്ധതി റോയ് തയാറാക്കിയ പുസ്തകം 2017ലാണ് സിലബസിൽ ഉൾപ്പെടുത്തിയത്. ഇതിൽ മാവോവാദി പ്രവർത്തനങ്ങളെ മഹത്ത്വവത്കരിക്കുന്ന വിവരം ഒരാഴ്ച മുമ്പാണ് ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മിറ്റിയെ നിയോഗിക്കുകയുമായിരുന്നുവെന്ന് ൈവസ് ചാൻസലർ കെ. പിച്ചുമണി മാധ്യമപ്രവർത്തകരെ അറിയിച്ചു.യൂനിവേഴ്സിറ്റി തീരുമാനത്തിൽ ഡി.എം.കെ ഉൾപ്പെടെ വിവിധ പ്രതിപക്ഷകക്ഷികൾ പ്രതിഷേധിച്ചു.
ആശ്ചര്യമില്ലെന്ന് അരുന്ധതി
ചെന്നൈ: മനോൻമണിയം സുന്ദരനാർ യൂനിവേഴ്സിറ്റിയിലെ എം.എ ഇംഗ്ലിഷ് മൂന്നാമത് സെമസ്റ്റർ സിലബസിൽനിന്ന് തെൻറ 'വാക്കിങ് വിത് ദ കോമ്റേഡ്സ്' എന്ന പുസ്തകം ഒഴിവാക്കിയതിൽ ആശ്ചര്യമോ ഞെട്ടലോ ഇല്ലെന്ന് എഴുത്തുകാരി അരുന്ധതി റോയ്. തെൻറ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയതുതന്നെ ഇപ്പോഴാണ് അറിയുന്നത്. വർഷങ്ങളോളം പാഠ്യവിഷയമായിരുന്നുവെന്നതിൽ സന്തോഷമുണ്ട്. എഴുതുകയാണ് തെൻറ ജോലി.
പാഠ്യവിഷയമാക്കണമെന്നാവശ്യപ്പെട്ട് പോരാടാനില്ല. ഇത്തരം നിരോധനങ്ങളും നിയന്ത്രണങ്ങളും മൂലം എഴുത്തുകാരെയോ വായനക്കാരെയോ തടയാനാവുമെന്ന വിശ്വാസം തനിക്കില്ലെന്നും അരുന്ധതി റോയ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.