വിദ്വേഷ സിനിമ 'കേരള സ്റ്റോറി' ഇന്ന് ജെ.എൻ.യുവിൽ പ്രദർശിപ്പിക്കുമെന്ന് എ.ബി.വി.പി; തടയുമെന്ന് എസ്.എഫ്.ഐ
text_fieldsന്യൂഡൽഹി: സംഘ്പരിവാർ വിദ്വേഷ അജണ്ടയുമായെത്തുന്ന വിവാദ സിനിമ കേരളാ സ്റ്റോറി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രദർശിപ്പിക്കാൻ എ.ബി.വി.പി നീക്കം. അതേസമയം, പ്രദർശനം തടയുമെന്ന് പ്രഖ്യാപിച്ച് എസ്.എഫ്.ഐയും രംഗത്തെത്തി.
എ.ബി.വി.പിക്ക് കീഴിലുള്ള വിവേകാനന്ദ വിചാർ മഞ്ചാണ് ഇന്ന് വൈകീട്ട് നാലിന് സർവകലാശാല ഓഡിറ്റോറിയത്തിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. കേരളത്തിലെ നിർബന്ധിത മതപരിവർത്തനവും സ്ത്രീകളെ കടത്തുന്നതും ലവ് ജിഹാദിന്‍റെ യാഥാർഥ്യങ്ങളും വിശദമാക്കുന്നതാണ് ചിത്രമെന്ന് എ.ബി.വി.പി പറയുന്നു.
സംഘപരിവാറിന്‍റെ നുണഫാക്ടറിയിൽ നിന്നുണ്ടായ ഉൽപ്പന്നമാണ് കേരള സ്റ്റോറിയെന്നും ചിത്രത്തിന്‍റെ പ്രദർശനത്തിനെതിരെ പ്രതിഷേധിക്കുമെന്നും എസ്.എഫ്.ഐ ജെ.എൻ.യു യൂണിറ്റ് വ്യക്തമാക്കി. ലവ് ജിഹാദിലൂടെ 32,000 സ്ത്രീകളെ മതം മാറ്റി ഐ.എസിൽ ചേർത്തെന്ന നുണയിലൂടെ ഇസ്ലാമോഫോബിയ വളർത്തി സമൂഹത്തെ വിഭജിക്കാനാണ് സംഘ്പരിവാർ ശ്രമം. നുണ പരത്തി വിദ്വേഷം വളർത്താനുള്ളതല്ല അഭിപ്രായ സ്വാതന്ത്രം. വൈകീട്ട് നാലിന് ജെ.എൻ.യു ക്യാമ്പസിലെ സബർമതി ദാബയിൽ പ്രതിഷേധത്തിന്‍റെ ഭാഗമായി പങ്കെടുക്കാൻ എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.