എയർ ഇന്ത്യ വിമാനത്തിൽ എ.സി പ്രവർത്തിച്ചില്ല; ശ്വാസം മുട്ടി യാത്രക്കാർ VIDEO
text_fieldsന്യൂഡൽഹി: എയർ ഇന്ത്യ വിമാനം എ.എൽ -880 എയർബസ് 320 ൽ എ. സി പ്രവർത്തന രഹിതമായതിനെ തുടർന്ന് യാത്രക്കാർ ശ്വാസം കിട്ടാതെ വിഷമിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് ഡൽഹിയിലേക്ക് വിമാനം പുറപ്പെട്ട ശേഷമാണ് എ.സി പ്രവർത്തന രഹിരതമായത്. എന്നാൽ വിമാന ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഇന്നലെ നടന്ന സംഭവത്തിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. കാബിൻ അംഗങ്ങളോട് പരാതി പറെഞ്ഞങ്കിലും കുറച്ചു സമയത്തിനുള്ളിൽ നേരയാകുെമന്ന് അവർ ഉറപ്പു നൽകി. എന്നാൽ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. യാത്രക്കാർ മാസികകളും പത്രങ്ങളും ഉപയോഗിച്ച് വീശുന്നതും പരാതി പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
168 യാത്രക്കാരുമായി കഴിഞ്ഞ ദിവസം ഉച്ചക്ക് 1.55 ഒാെടയാണ് വിമാനം യാത്ര തുടങ്ങിയത്. 20 മിനുട്ടുകൾക്കുള്ളിൽ എ.സി പ്രവർത്തിക്കുന്നില്ലെന്ന് യാത്രക്കാർ പരാതി നൽകാൻ തുടങ്ങി. ചിലർ ഒാക്സിജൻ മാസ്കുകൾ ധരിക്കാൻ ശ്രമിെച്ചങ്കിലും അതും പ്രവർത്തിച്ചില്ല.
എ.സി പ്രവർത്തന രഹിതമായത് സാേങ്കതിക പ്രശ്നമാെണന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
#WATCH Air India Delhi-Bagdogra flight took off with faulty AC system, passengers protested complaining of suffocation pic.twitter.com/3nibvSrb1E
— ANI (@ANI_news) July 3, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.