ആംബുലൻസ് ഇല്ല; അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലെത്തിച്ചത് ജെ.സി.ബിയിൽ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ കട്നി ജില്ലയിൽ അപകടത്തിൽ പെട്ടയാളെ ജെ.സി.ബിയിൽ ഹോസ്പിറ്റലിൽ എത്തിച്ചതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ആംബുലൻസ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടർന്നാണ് യുവാവിനെ ജെ.സിബിയിൽ കയറ്റാൻ തീരുമാനിച്ചത്.
ബർഹിയിൽ വെച്ച് യുവാവ് ബൈക്ക് അപകടത്തിൽ പെട്ടതിനെ തുടർന്ന് 108ൽ വിളിച്ചെങ്കിലും ആംബുലൻസ് ലഭ്യമായില്ലെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ പ്രദീപ് മുധിയ പറഞ്ഞു. അടുത്തുള്ള ടൗണിൽ നിന്ന് ആംബുലൻസ് എത്തിക്കാൻ ശ്രമിച്ചെങ്കിലും എത്താൻ വൈകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാവിന്‍റെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്നാണ് തന്‍റെ ജെ.സി.ബിയിൽ കയറ്റാൻ തീരുമാനിച്ചതെന്ന് ജെ.സി.ബി ഉടമ പറഞ്ഞു.
ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാസത്തെ കനത്ത വെള്ളപ്പൊക്കത്തിൽ ആംബുലൻസ് സ്ഥലത്തെത്താതിനെ തുടർന്ന് ഗർഭിണിയായ യുവതിയെ ജെ.സി.ബിയിൽ കയറ്റി കൊണ്ടു പോകുന്നതിന്‍റെ ദൃശ്യങ്ങൾ സമാന രീതിയിൽ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.