ഉത്തരായന ഉത്സവത്തിൽ പട്ടം പറത്തുന്നതിനിടെ അപകടം; ആറു മരണം
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ ഉത്തരായന ഉത്സവത്തിന്‍റെ ഭാഗമായി പട്ടം പറത്തുന്നതിനിടെ ചരട് കഴുത്തിൽ കുരുങ്ങി മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറുപേർ മരിച്ചതായും 176 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്ക്. പട്ടം പറത്താൻ ഉപയോഗിച്ചിരുന്ന ചരട് കഴുത്തിൽ കുരുങ്ങി രക്തംവാർന്നാണ് മരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പട്ടത്തിന്‍റെ ചരടുകൾകൊണ്ട് കഴുത്തുമുറിഞ്ഞ് കീർത്തി (രണ്ട്), കിസ്മത്ത് (മൂന്ന്), ഋഷഭ് വർമ (ഏഴ്) എന്നിവർ മരിച്ചു. വഡോദര, കച്ച്, ഗാന്ധിനഗർ ജില്ലകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വാമിജി യാദവ് (35), അശ്വിൻ ഗധ്വിയിൽ, നരേന്ദ്ര വഗേല (20) എന്നിവരും സമാനമായ രീതിയിൽ മരിച്ചു.
ശനിയും ഞായറുമായി പട്ടം പറത്തുന്നതിനിടെ ഉയരത്തിൽനിന്നുവീണ് 130 പേർക്ക് മുറിവേറ്റതായും 46 പേർക്ക് പരിക്കേറ്റതായും എമർജൻസി ആംബുലൻസ് സർവിസ് ശേഖരിച്ച കണക്കിൽ പറഞ്ഞു. ഉത്സവകാലത്ത് റോഡപകടങ്ങളിലും വർധനവുണ്ടായി. ജനുവരി 14ന് 820ഉം 15ന് 461ഉം അപകടങ്ങളാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.