Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2024 11:08 AM IST Updated On
date_range 18 Jun 2024 11:08 AM ISTസെൽഫി എടുക്കുന്നതിനിടെ അപകടം; മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ മരിച്ചു
text_fieldsbookmark_border
ഹൈദരാബാദ്: തെലങ്കാനയിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ട മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ മരിച്ചു. കുടുംബസമേതം വിനോദയാത്ര നടത്തുന്നതിനിടെ കരിംനഗർ ജില്ലയ്ക്ക് സമീപമുള്ള എൽ.എം.ഡി റിസർവോയറിലാണ് അപകടം നടന്നത്. വിജയ് കുമാർ (47) ആണ് വെള്ളത്തിൽ മുങ്ങി മരിച്ചത്.
വിജയ് കുമാറിന്റെ മകൾ സായ് നിത്യ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ റിസർവോയറിൽ തെന്നി വീഴുകയായിരുന്നു. മകൾ വെള്ളത്തിൽ വീണത് കണ്ട് അച്ഛൻ വിജയ് കുമാറും സഹോദരൻ വിക്രാന്തും റിസർവോയറിലേക്ക് ചാടി.
നിത്യയുടെ അമ്മയുടെ കരച്ചിൽ കേട്ട സമീപത്തെ മത്സ്യത്തൊഴിലാളി സംഭവസ്ഥലത്തെത്തി നിത്യയെയും വിക്രാന്തിനെയും കരക്കെത്തിച്ചുവെങ്കിലും വിജയ് കുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story