ലൈംഗിക പീഡനാരോപണം: ജെ.എൻ.യു പ്രഫസറെ പരിസ്ഥിതി സമിതിയിൽനിന്ന് നീക്കി
text_fieldsന്യൂഡൽഹി: ലൈംഗിക പീഡനാരോപണത്തെ തുടർന്ന് ജെ.എൻ.യു പ്രഫസർ അതുൽ കുമാർ ജോഹ്രിയെ പരിസ്ഥിതി മലിനീകരണ നിയന്ത്രണ സിമിതിയിൽ (ഇ.പി.സി.എ)നിന്നും കേന്ദ്രം മാറ്റി.
വായുമലിനീകരണം നേരിടുന്നതിന് വിവിധ നടപടികൾക്കായി സുപ്രീംകോടതി ചുമതലപ്പെടുത്തിയ സമിതിയാണ് ഇത്. ഇൗ മാസം നാലിന് ആണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജെ.എൻ.യുവിലെ സ്കൂൾ ഒാഫ് ലൈഫ് സയൻസിലെ പ്രഫസർ ആണ് അതുൽ കുമാർ ജോഹ്രി. നിരവധി പെൺകുട്ടികൾ പരാതി നൽകിയതിനെ തുടർന്ന് ജോഹ്രിയെ കഴിഞ്ഞ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു.
വിദ്യാർഥികളും അധ്യാപകരും സ്ത്രീയവകാശ സംഘടനകളും ഇയാളുടെ അറസ്റ്റ് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ് ജോഹ്രി. ഇയാളുടെ സ്വഭാവദൂഷ്യം സംബന്ധിച്ച് അന്വേഷിച്ച സമിതിയിലെ ഡൽഹി െഎ.െഎ.ടി സിവിൽ എൻജിനീയറിങ് പ്രഫസർ മുകേഷ് ഖരെയെയും പുറത്താക്കിയതായി പരിസ്ഥിതി മന്ത്രാലയം അറിയിപ്പിൽ പറയുന്നു. എന്നാൽ, ആറാഴ്ച മുമ്പ് സമിതിയിൽ നിന്നും താൻ രാജിവെച്ചിരുന്നുവെന്നും തെൻറ രാജി സ്വീകരിച്ചിരുന്നതായും ഖരെ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.