സ്നേഹത്തിൽ വിശ്വസിക്കാൻ പഠിച്ചുവെന്ന് വിവാഹ ദിനത്തിൽ ആസിഡ് ആക്രമണ ഇര
text_fieldsമുംബൈ: അത്ഭുതങ്ങൾ സംഭവിച്ചു, ഞാൻ സ്നേഹത്തിൽ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. മുംബൈ താനെ സ്വദേശി 26കാരിയായ ലളിതബെൻ ബാൻസി അവളുടെ വിവാഹ സൽക്കാരത്തിനിടെ പറഞ്ഞ വാക്കുകളാണിത്. 2012ൽ ബന്ധു നടത്തിയ ആസിഡ് ആക്രമണത്തിൽ അവൾക്ക് നഷ്ടമായത് സ്വന്തം മുഖമായിരുന്നു. ആക്രമണത്തിനു ശേഷം 17 ശസ്ത്രക്രിയകൾ നടത്തി. പക്ഷേ, മുഖത്തോടൊപ്പം അവളുടെ ആത്മ വിശ്വാസവും നഷ്ടമായിരുന്നു.
എന്നാൽ, ഇന്നവൾ സ്നേഹത്തിൽ വിശ്വസിക്കുന്നു. ആസിഡ് ആക്രമണത്തെയും 17 ശസ്ത്രക്രിയകളെയും നേരിട്ട താൻ ഒടുവിൽ സ്നേഹം കണ്ടെത്തിയിരിക്കുന്നു. ഒരു മിസ്ഡ്കോളിെൻറ രൂപത്തിൽ അത് തന്നിലേക്ക് വന്നുവെന്നും ലളിത വിശദീകരിക്കുന്നു. 27കാരനായ രവി ശങ്കറാണ് ലളിതയെ സ്നേഹത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചത്. താനെ കോടതിയിൽ വെച്ച് ചൊവ്വാഴ്ച ലളിതയുെടയും രവി ശങ്കറിെൻറയും വിവാഹം നടന്നു. ഇതൊരു പുതിയ തുടക്കമാണ്. ജീവിതത്തെ കുറിച്ച്ശുഭ പ്രതീക്ഷയിലാണ് ലളിത.
കാൻഡിവ്ലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സി.സി. ടി.വി ഒാപ്പറേറ്ററാണ് രവിശങ്കർ. റാഞ്ചിയിൽ സ്വന്തമായി ഒരു പെട്രോൾ പമ്പുമുണ്ട്. മിസ്ഡ്കോളിലൂടെയാണ് രവിശങ്കറിനെ ലളിത പരിചയപ്പെടുന്നത്. പരിചയപ്പെട്ടപ്പോൾ തന്നെ ലളിതയെ ഇഷ്ടമായതായി രവിശങ്കർ പറഞ്ഞു. എെൻറ തീരുമാനം അംഗീകരിക്കാൻ അമ്മയെ പറഞ്ഞു മനസിലാക്കുക മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. ലളിതക്കും നല്ലൊരു ജീവിതത്തിനുള്ള അവകാശമുണ്ടെന്ന് അവളെയും മനസിലാക്കിക്കണമായിരുന്നു. ഇനി റാഞ്ചിയിലോ മുംബൈയിലോ ലളിതയുടെ താത്പര്യത്തിനനുസരിച്ച് ജീവിക്കുമെന്നും രവിശങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.