ഡി.ജി.പിയും അഡീ. ചീഫ് സെക്രട്ടറിയും ഹാഥറസ് പെൺകുട്ടിയുടെ വീട്ടിൽ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട് അഡീഷനൽ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്തിയും ഡി.ജി.പി ഹിതേഷ് ചന്ദ്ര അവാസ്തിയും സന്ദർശിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചു.
അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹാഥറസ് സന്ദർശനത്തെ തുടർന്ന് യു.പി അതിർത്തി പൂർണമായി അടക്കുകയും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. രാഹുലിെൻറ ഒപ്പം പോകാനിരുന്ന കോൺഗ്രസ് യു.പി പി.സി.സി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. നോയിഡയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
കഴിഞ്ഞദിവസം ഹാഥ്റസിലേക്ക് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും യു.പി പൊലീസ് തടയുകയും തള്ളിയിടുകയും ചെയ്തിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.