മതത്തിന്റെ പേരിൽ നമ്മൾ എവിടെയെത്തി നിൽക്കുന്നു; വിദ്വേഷ പ്രസംഗങ്ങളിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇത് 21ാം നൂറ്റാണ്ടാണെന്നും മതത്തിന്റെ പേരിൽ നമ്മൾ എവിടെയാണ് എത്തിനിൽക്കുന്നതെന്നും കോടതി ചോദിച്ചു. ഒന്നുകിൽ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുക അല്ലെങ്കിൽ കോടതിയലക്ഷ്യം നേരിടാൻ തയാറാവണമെന്ന് കേന്ദ്രസർക്കാറിന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
മതേതര രാജ്യമായ ഇന്ത്യയിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടാവുന്നത്. മുസ്‍ലിം സമൂഹത്തെ തീവ്രവാദികളായി മുദ്രകുത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി പരാമർശം. ഹരജിയിൽ കേന്ദ്രസർക്കാറിനോടും സംസ്ഥാനങ്ങളോടും സുപ്രീംകോടതി വിശദീകരണം തേടി.
വിദ്വേഷ പ്രസംഗങ്ങളിലും ആക്രമണങ്ങളിലും വിശ്വസനീയമായ അന്വേഷണം നടത്താൻ കേന്ദ്രസർക്കാറിനോടും സംസ്ഥാനങ്ങളോടും നിർദേശിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. കേസിൽ ഹരജിക്കാരനായ ഷഹീൻ അബ്ദുല്ലക്ക് വേണ്ടി കപിൽ സിബലാണ് ഹാജരായത്. ഹിന്ദുമഹാസഭ എം.പി പ്രവേഷ് ശർമ്മയുടെ വിദ്വേഷ പ്രസ്താവനകൾ ഉൾപ്പടെ ഉയർത്തിക്കാട്ടിയായിരുന്നു കപിൽ സിബലിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.