അസ്താനെക്കതിരായ പരാതി: സി.വി.സി നിലപാടിൽ ൈവരുധ്യം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ സി.ബി.െഎ സ്പെഷൽ ഡയറക് ടർ രാകേഷ് അസ്താനക്കെതിരായ പരാതികളിൽ കേന്ദ്ര വിജിലൻസ് കമീഷണർ കെ.വി. ചൗധരി പരസ്പരവിരുദ്ധമായ നിലപാട് സ്വീകരിച്ചതിെൻറ രേഖകൾ പുറത്ത്. അതേസമയം, സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയ സി.ബി.െഎ ഡയറക്ടർ അലോക് വർമ കേന്ദ്ര വിജിലൻസ് കമീഷണർക്ക് (സി.വി.സി) മുമ്പാകെ വെള്ളിയാഴ്ച വീണ്ടും ഹാജരായി.
രാകേഷ് അസ്താന നൽകിയ പരാതിയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടത്തുന്ന അന്വേഷണത്തിെൻറ ഭാഗമായാണ് അലോക് വർമ തുടർച്ചയായ രണ്ടാം ദിവസവും എത്തിയത്. അതേസമയം, അസ്താനക്കെതിരായ പരാതികളിൽ കേന്ദ്ര വിജിലൻസ് കമീഷണർ കെ.വി. ചൗധരി പരസ്പരവിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിെൻറ രേഖകൾ പുറത്തുവന്നു. സി.ബി.െഎ ഡയറക്ടർ അലോക് വർമ നൽകിയ ഒരേ പരാതിയിലാണ് ഇൗ പരസ്പരവിരുദ്ധമായ ഉത്തരവ്.
2017 ഒക്ടോബർ ഒന്നിന് അലോക് വർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാകേഷ് അസ്താനയെ സി.ബി.െഎയിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര വിജിലൻസ് കമീഷണർ ഉത്തരവിട്ടിരുന്നു. ‘സന്ദേശര ഗ്രൂപ്പു’മായി ബന്ധപ്പെട്ട് അസ്താന ചില സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് ഉത്തരവിലുണ്ട്. നാല് കോടി രൂപ അസ്താനക്ക് ലഭിെച്ചന്ന ആക്ഷേപം സി.വി.സി സ്ഥിരീകരിച്ചു. അതിനാൽ, അസ്താനയെ സി.ബി.െഎ സ്പെഷൽ ഡയറക്ടറാക്കരുതെന്നാണ് ഉത്തരവ്. എന്നാൽ, ഇതിന് വിപരീതമായി അസ്താനയെ സി.ബി.െഎ സ്പെഷൽ ഡയറക്ടറാക്കാനുള്ള യോഗത്തിൽ പെങ്കടുത്ത വിജിലൻസ് കമീഷണർ ചൗധരി നിയമനത്തിന് അനുകൂലമായി നിലപാട് എടുത്തു.
അസ്താന കോടികൾ കൈക്കൂലി വാങ്ങിയത് സി.ബി.െഎ അന്വേഷിക്കുന്നതിനിടയിലാണ് സി.ബി.െഎ മേധാവി അലോക് വർമയെ അസ്താനക്കൊപ്പം അർധരാത്രി സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം 15നായിരുന്നു സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തത്. അസ്താനക്കെതിരായ കേസ് അന്വേഷിച്ചിരുന്ന പി.കെ ബസ്സിയെ അന്തമാനിലേക്കും മാറ്റി. ഇതിനെതിരെ അലോക് വർമയും ബസ്സിയും അസ്താനയും സമർപ്പിച്ച ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
അലോക് വർമയുടെ ഹരജി ആദ്യമായി പരിഗണിച്ച സുപ്രീംകോടതി അേദ്ദഹത്തിനെതിരെ കേന്ദ്ര വിജിലൻസ് കമീഷൻ നടത്തുന്ന അന്വേഷണം സുപ്രീംകോടതി റിട്ടയേഡ് ജഡ്ജിയുടെ മേൽനോട്ടത്തിൽ രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.